പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ കേ​ന്ദ്ര​മ​ന്ത്രി സ​ഭ​ അം​ഗീ​കരിച്ചു

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 

Last Updated : Dec 4, 2019, 02:36 PM IST
  • പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
  • അടുത്ത ആഴ്ച ഈ ബില്‍ ഇരു സഭകളിലും അവതരിപ്പിക്കുമെന്നാണ് സൂചന
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ കേ​ന്ദ്ര​മ​ന്ത്രി സ​ഭ​ അം​ഗീ​കരിച്ചു

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌, അ​ഫ്ഗാ​നി​സ്ഥാ​ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വഭേദഗതി ബില്ലാണ് ഇന്ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.

അടുത്ത ആഴ്ച ഈ ബില്‍ ഇരു സഭകളിലും അവതരിപ്പിക്കുമെന്നാണ് സൂചന.

ബില്‍ ഇരു സഭകളിലും പാസാകുന്നതോടെ ബം​ഗ്ലാ​ദേ​ശ്, പാക്കിസ്ഥാന്‍, അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​ര്‍​ക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ല​ഭി​ക്കും. 

ഇ​ന്ത്യ​യി​ലേ​ക്ക് കു​ടി​യേ​റി​യ ഹി​ന്ദു, സി​ഖ്, ക്രി​സ്ത്യ​ന്‍, പാ​ര്‍​സി, ജൈ​ന, ബു​ദ്ധ​ മതവി​ശ്വാ​സി​ക​ള്‍​ക്ക് പൗ​ര​ത്വം ന​ല്‍​കു​ന്ന​തി​ന് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് ബി​ല്‍. രേ​ഖ​ക​ളി​ല്ലെ​ങ്കി​ലും ഇ​വ​രെ ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​രാ​യി ക​ണ​ക്കാ​ക്കും. ആ​റു വ​ര്‍​ഷ​മാ​യി ഇ​ന്ത്യ​യി​ല്‍ സ്ഥി​ര​താ​മ​സ​മു​ള്ള​വ​ര്‍​ക്കാ​ണ് പൗ​ര​ത്വം ന​ല്‍​കു​ക. 

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌, അ​ഫ്ഗാ​നി​സ്ഥാ​ന്‍ എന്നീ ​രാ​ജ്യ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​പ​ര​മാ​യി ഇസ്ലാമിക രാ​ജ്യ​ങ്ങ​ളാ​ണെ​ന്നും മ​റ്റു മ​ത​സ്ഥ​രാ​ണ് അ​വി​ടെ വി​വേ​ച​നം നേ​രി​ടു​ന്ന​തെ​ന്നു​മാ​ണ് ഈ വിഷയത്തില്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം.

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുപോലെതന്നെ പൗരത്വഭേദഗതി ബില്ലും മുന്‍ഗണന അര്‍ഹിക്കുന്നതാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞിരുന്നു. കൂടാതെ, ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ സഭയില്‍ അവതരിപ്പിക്കുമ്പോള്‍ ബിജെപി എം.പിമാര്‍ ഹാജരായിരിക്കണമെന്നും പാര്‍ട്ടി നേതൃത്വം കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.  

എന്നാല്‍ മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനാല്‍ തന്നെ ബില്‍ മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 

Trending News