ഉന്നാവോ കൂട്ടബലാത്സംഗം: പ്രതികളെ വെടിവച്ച് കൊല്ലണമെന്ന് പിതാവ്!

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബാലാത്സംഗം ചെയ്തവര്‍ തീകൊളുത്തി കൊലപെടുത്തിയ പെണ്‍കുട്ടിയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് പിതാവ്. മകളെ കൊന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അല്ലെങ്കില്‍ അവരെ വെടിവച്ച് കൊല്ലണമെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവ്  ആവശ്യപ്പെടുന്നത്. 

Updated: Dec 8, 2019, 08:13 PM IST
 ഉന്നാവോ കൂട്ടബലാത്സംഗം: പ്രതികളെ വെടിവച്ച് കൊല്ലണമെന്ന് പിതാവ്!

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബാലാത്സംഗം ചെയ്തവര്‍ തീകൊളുത്തി കൊലപെടുത്തിയ പെണ്‍കുട്ടിയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് പിതാവ്. മകളെ കൊന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അല്ലെങ്കില്‍ അവരെ വെടിവച്ച് കൊല്ലണമെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവ്  ആവശ്യപ്പെടുന്നത്. 

പോലീസ് പ്രതികള്‍ക്കൊപ്പമാണെന്നും പരാതി വ്യാജമാല്ലെന്ന് ഉറപ്പിക്കാന്‍ ദൈവനാമത്തില്‍ സത്യം ചെയ്യിപ്പിച്ചുവെന്നും പിതാവ് ആരോപിക്കുന്നു. കൂടാതെ, മകളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിപ്പിച്ചുവെന്നും ആംബുലന്‍സ് രണ്ട് തവണ കേടായിയെന്നും പിതാവ് പറയുന്നു. 

റായ് ബറേലിയില്‍നിന്ന് ലഖ്‌നൗവിലേക്കുള്ള 90 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ നാലുമണിക്കൂര്‍ എടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. റായ്ബറേലിയേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ഗ്രാമത്തിന് പുറത്തുവെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 

പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. 

90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം ലഖ്നൗവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീടാണ് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റിയത്. 

വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകള്‍ യുവതി പറഞ്ഞിരുന്നു. തീകൊളുത്തും മുമ്പേ സംഘം തന്നെ മര്‍ദ്ദിച്ചെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും യുവതി മൊഴി നല്‍കിയിരുന്നു.

ഹ​രി​ശ​ങ്ക​ര്‍ ത്രി​വേ​ദി, രാം ​കി​ഷോ​ര്‍ ത്രി​വേ​ദി, ഉ​മേ​ഷ് ബാ​ജ്പേ​യി, ശി​വം ത്രി​വേ​ദി, ശു​ഭം ത്രി​വേ​ദി എ​ന്നി​വ​രാ​ണ് അ​ക്ര​മി​ക​ള്‍. ഇതി​ല്‍ ശി​വം ത്രി​വേ​ദി​യും ശു​ഭം ത്രി​വേ​ദി​യും 2018-ല്‍ ​ത​ന്നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു.

ഡല്‍ഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് പെണ്‍കുട്ടി മരണപ്പെട്ടത്.