Viral | വിചിത്രമായ ലക്ഷ്യം, ഉത്തർപ്രദേശിലെ ഈ സ്ഥാനാർഥി മത്സരിക്കുന്നത് 94ാം തവണ

ആഗ്രയിലെ ഖേരാഗഡ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ഹസനുറാം അംബേദ്കരി. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2022, 06:03 PM IST
  • 1985ൽ ആണ് അംബേദ്കരി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
  • മത്സരിച്ച 93 തിരഞ്ഞെടുപ്പുകളിലും അദ്ദേഹം തോറ്റിരുന്നു.
  • 94ാം തവണ മത്സരിക്കുന്നതിനായി നാമനിർദേശപത്രികയും ഹസനുറാം സമർപ്പിച്ചു കഴിഞ്ഞു
Viral | വിചിത്രമായ ലക്ഷ്യം, ഉത്തർപ്രദേശിലെ ഈ സ്ഥാനാർഥി മത്സരിക്കുന്നത് 94ാം തവണ

തെരഞ്ഞെടുപ്പ് ചൂടിലാണ് യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ. ഓരോ പാർട്ടിയും ഓരോ സ്ഥാനാർഥിയും തങ്ങളുടെ വിജയ ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്. ഇതിൽ നിന്നും വ്യത്യസ്തനാകുകയാണ് ഉത്തർപ്രദേശിലെ ഈ സ്ഥാനാർഥി. ആഗ്രയിലെ ഖേരാഗഡ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ഹസനുറാം അംബേദ്കരി. ഇദ്ദേഹം മത്സരത്തിനിറങ്ങുന്നത് ഒന്നോ രണ്ടോ തവണയല്ല, മറിച്ച് 94ാം തവണയാണ് ഹസനുറാം സ്ഥാനാർഥിയാകുന്നത്. 

നാമനിർദേശപത്രികയും ഇതിനകം ഹസനുറാം സമർപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചുകൊണ്ട് ഉത്തർപ്രദേശിൽ ആദ്യ റൗണ്ട് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു, ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറുള്ള നിരവധി സ്ഥാനാർത്ഥികളിൽ ഒരാളാണ് അംബേദ്കരി.

Also Read: Wedding | വിവാഹത്തലേന്ന് പാർട്ടിക്കിടെ കരണത്തടിച്ചു; പ്രതിശ്രുതവരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി

94ാം തവണ മത്സരത്തിനിറങ്ങുന്ന ഹസനുറാമിന്റെ ലക്ഷ്യം സെഞ്ചുറി അടിക്കുക എന്നതാണ്. പക്ഷേ ആ സെഞ്ചുറിക്കും അൽപം വ്യത്യസ്തതയുണ്ട്. 100 തവണ തോൽക്കാൻ വേണ്ടിയാണ് ഇദ്ദേഹത്തിന്റെ മത്സരം. മത്സരിച്ച 93 തിരഞ്ഞെടുപ്പുകളിലും അദ്ദേഹം തോറ്റിരുന്നു. 

1985ൽ ആണ് അംബേദ്കരി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ലോക്‌സഭാ, സംസ്ഥാന അസംബ്ലി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വിവിധ സീറ്റുകളിലേക്ക് അദ്ദേഹം മത്സരിച്ചിട്ടുണ്ട്. 2021ലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും 2019ൽ ആഗ്ര, ഫത്തേപൂർ സിക്രി മണ്ഡലങ്ങളിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുകയും ചെയ്തു.

100 തവണ തിരഞ്ഞെടുപ്പിൽ തോൽക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം 1998-ൽ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ പോലും അദ്ദേഹത്തെ നയിച്ചു. നിർഭാഗ്യവശാൽ, അദ്ദേഹത്തിന്റെ നാമനിർദ്ദേശം നിരസിക്കപ്പെട്ടു.

അംബേദ്കരി ഇതിനോടകം ഭാര്യയ്ക്കും അനുയായികളോടും ഒപ്പം വീടുവീടാന്തരം പ്രചാരണം തുടങ്ങിക്കഴിഞ്ഞു. "എന്റെ അജണ്ട എപ്പോഴും നിഷ്പക്ഷവും അഴിമതി രഹിതവുമായ വികസനവും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമവുമാണ്", അദ്ദേഹം പറഞ്ഞു. ഞാൻ BAMCEF-ന്റെ സമർപ്പിത പ്രവർത്തകനായിരുന്നു, യുപിയിൽ BSP-യുടെ വേരുകൾ ശക്തിപ്പെടുത്താൻ വേണ്ടി പ്രവർത്തിച്ചു. 

Also Read: Viral | 'ഓ മൈ ​ഗോഡ് ഇത് അവന്മാർ തന്നെ', ജൂനിയർ ദാസനും വിജയനും ദുബായ് കടപ്പുറത്ത്

1985-ൽ, ഞാൻ സീറ്റ് ചോദിച്ചപ്പോൾ, എന്നെ പരിഹസിച്ചു, എന്റെ ഭാര്യ പോലും എനിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞു. ഞാൻ വളരെ നിരാശനായിരുന്നു. അതിനുശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു," അംബേദ്കരി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News