യു.പി.എസ്.സി വെബ്സൈറ്റില്‍ ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രം

സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡൊറമോണിന്‍റെ ചിത്രവും പിന്നണിയില്‍ കാര്‍ട്ടൂണിന്റെ ഹിന്ദിയിലുള്ള ടൈറ്റില്‍ ഗാനവുമായിരുന്നു നല്‍കിയിരുന്നത്.

Last Updated : Sep 11, 2018, 12:30 PM IST
യു.പി.എസ്.സി വെബ്സൈറ്റില്‍ ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രം

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു.

യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ http://www.upsc.gov.in/ ആണ് ഹാക്ക് ചെയ്തത്. 

സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡൊറമോണിന്‍റെ ചിത്രവും പിന്നണിയില്‍ കാര്‍ട്ടൂണിന്റെ ഹിന്ദിയിലുള്ള ടൈറ്റില്‍ ഗാനവുമായിരുന്നു നല്‍കിയിരുന്നത്.

ഇതെന്താണെന്ന് മനസിലാവാതെ സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിപേര്‍ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചപ്പോഴാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് മനസ്സിലായത്.

തുടര്‍ന്ന് ഇന്ന് രാവിലെയോടെ തകരാര്‍ പരിഹരിച്ചെങ്കിലും ഇപ്പോള്‍ വെബ്സൈറ്റ് മെയിന്റനന്‍സിനായി അടച്ചിട്ടിരിക്കുകയാണെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്.

Trending News