Yogi Adityanath: മഥുരയില്‍ മദ്യ, മാംസ വ്യാപാരം വിലക്കി ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍

ഉത്തര്‍ പ്രദേശിലെ പുണ്യ നഗരിയായ മഥുരയില്‍  (Mathura) ഇനി മദ്യ, മാംസ വ്യാപാരം വേണ്ടെന്ന് യോഗി സര്‍ക്കാര്‍.   മാംസവും മദ്യവും വില്‍ക്കുന്നത് പൂര്‍ണമായും   നിരോധിച്ചുകൊണ്ടുള്ള  ഉത്തരവ്  ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി  യോഗി ആദിത്യനാഥ്‌  (Yogi Adityanath) പുറത്തിറക്കി.

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 01:35 PM IST
  • മഥുരയില്‍ മദ്യ, മാംസ വ്യാപാര നിരോധനം ഉടന്‍ നടപ്പാക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) നിര്‍ദ്ദേശം നല്‍കി.
  • മാംസവും മദ്യവും വിറ്റ് ഉപജീവനം നടത്തിയവര്‍ മറ്റെന്തെങ്കിലും വ്യപാരത്തിലേയ്ക്ക് തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Yogi Adityanath: മഥുരയില്‍ മദ്യ, മാംസ വ്യാപാരം വിലക്കി ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍

Lucknow: ഉത്തര്‍ പ്രദേശിലെ പുണ്യ നഗരിയായ മഥുരയില്‍  (Mathura) ഇനി മദ്യ, മാംസ വ്യാപാരം വേണ്ടെന്ന് യോഗി സര്‍ക്കാര്‍.   മാംസവും മദ്യവും വില്‍ക്കുന്നത് പൂര്‍ണമായും   നിരോധിച്ചുകൊണ്ടുള്ള  ഉത്തരവ്  ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി  യോഗി ആദിത്യനാഥ്‌  (Yogi Adityanath) പുറത്തിറക്കി.

മദ്യ, മാംസ വ്യാപാര  നിരോധനം   ഉടന്‍ നടപ്പാക്കുന്നതിന് ആവശ്യമായ  പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി  യോഗി  ആദിത്യനാഥ്  (Yogi Adityanath) നിര്‍ദ്ദേശം നല്‍കി.  മാംസവും മദ്യവും വിറ്റ് ഉപജീവനം നടത്തിയവര്‍  മറ്റെന്തെങ്കിലും വ്യപാരത്തിലേയ്ക്ക് തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 പുണ്യ ഭൂമിയായ മഥുരയില്‍   (Mathura) മദ്യം, മാംസ കച്ചവടം നടത്തിയിരുന്നവര്‍ "പാല്‍ " വില്‍പനയിലേക്ക് ശ്രദ്ധ തിരിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ഇതിലൂടെ മികച്ച പാൽ ഉൽപാദകരെന്ന മഥുരയുടെ പഴയ  നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ  സഹായിക്കുമെന്നും   മുഖ്യമന്ത്രി പറഞ്ഞു.

Also Read: Jallianwala Bagh: കേന്ദ്രസര്‍ക്കാര്‍ ചരിത്രത്തെ നശിപ്പിക്കുന്നു, ജാലിയന്‍വാലാബാഗ് സ്മാരക നവീകരണത്തില്‍ രൂക്ഷവിമര്‍ശനം

ലഖ്‌നൗവില്‍ കൃഷ്ണോത്സവ 2021 (Krishnotsava 2021) പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേന്‍ ചൗധരി, ശ്രീകാന്ത് ശര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News