ലഖ്നൗ: അമ്മയ്ക്കും മകള്‍ക്കും ഒരേ പന്തലില്‍ വിവാഹം... ഉത്തര്‍ പ്രദേശിലാണ് സംഭവം.
53കാരിയായ അമ്മയും അവരുടെ 27 വയസുള്ള മകളുമാണ് ഒരേ പന്തലില്‍ വച്ച് വിവാഹിതരായത്. സമൂഹവിവാഹമാണ് (Mass marriage) ഇതിന് സാക്ഷിയായത്.
ഉത്തര്‍പ്രദേശിലെ (Uttar Pradesh) ഗോരഖ്പൂരില്‍ (Gorakhpur) നടന്ന സമൂഹവിവാഹത്തിലാണ് അമ്മയും മകളും വിവാഹിതരായത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോചന (Mukhyamantri Samuhik Vivah Yojna) എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരമായിരുന്നു സമൂഹ വിവാഹം.
53കാരി മരിച്ചുപോയ ഭര്‍ത്താവിന്റെ ഇളയ സഹോദരനെയാണ് പുനര്‍ വിവാഹം ചെയ്തത്. 53 വയസുള്ള ബേലി ദേവിക്ക് മൂന്ന് പെണ്മക്കള് ഉള്‍പ്പെടെ അഞ്ചു മക്കളാണ് ഉള്ളത്. 25 വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് മരിച്ചത്. ഇളയ മകളുടെ കല്യാണത്തിന് ഒപ്പമാണ് ബേലി ദേവിയും പുതിയ ജീവിതം തുടങ്ങിയത്. 55 വയസുളള ജഗദീഷിനൊപ്പം അവശേഷിക്കുന്ന കാലം ജീവിക്കാന്‍ ബേലി ദേവി തീരുമാനിക്കുകയായിരുന്നു.
Also read: ആരോടെങ്കിലും അവള്‍ക്ക് വിഷമം തുറന്ന് പറയാമായിരുന്നു, പൊട്ടിക്കരഞ്ഞ് സഹതാരങ്ങള്‍
27 വയസുള്ള ഇന്ദു 29 വയസുള്ള രാഹുലിനെയാണ് വിവാഹം ചെയ്തത്. മക്കള്‍ക്ക് അമ്മയുടെ വിവാഹത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ല എന്ന് ഇന്ദു പറയുന്നു.
സമൂഹ വിവാഹ പന്തലില്‍ 63 കല്യാണങ്ങളാണ് ഒരേ ദിവസം നടന്നത്.