ആരോടെങ്കിലും അവള്‍ക്ക് വിഷമം തുറന്ന് പറയാമായിരുന്നു, പൊട്ടിക്കരഞ്ഞ് സഹതാരങ്ങള്‍

തമിഴിലും മലയാളത്തിലും തെലുങ്കിലുമായി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന  ഹിറ്റ്  സീരിയലാണ് പാണ്ഡ്യന്‍ സ്റ്റോഴ്സ്. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2020, 09:22 PM IST
  • സീരിയലിന്‍റെ ഷൂട്ടിംഗ് ഇന്ന് ചെന്നൈയില്‍ പുനരാരംഭിച്ചു.
  • ചിത്രയുടെ (VJ Chithra) ഒരു ഫ്രെയിം ചെയ്ത ഫോട്ടോയില്‍ മാലയിട്ട് അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ഇന്ന് ചിത്രീകരണം ആരംഭിച്ചത്.
  • അതേസമയം, വി ജെ ചിത്രയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . പലരും ചൂണ്ടിക്കാണിച്ച അവരുടെ കവിളിലെ പാടുകള്‍ മരണസമയത്ത് മുഖം മാന്തിയപ്പോള്‍ ഉണ്ടായതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആരോടെങ്കിലും അവള്‍ക്ക് വിഷമം തുറന്ന് പറയാമായിരുന്നു, പൊട്ടിക്കരഞ്ഞ് സഹതാരങ്ങള്‍

Chennai: തമിഴിലും മലയാളത്തിലും തെലുങ്കിലുമായി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന  ഹിറ്റ്  സീരിയലാണ് പാണ്ഡ്യന്‍ സ്റ്റോഴ്സ്. 

മലയാളത്തില്‍ ആരംഭിച്ചിട്ട് കുറച്ചു നാളുകളെ ആയിട്ടുളളുവെങ്കിലും തമിഴിലെ പാണ്ഡ്യന്‍ സ്റ്റോഴ്സ് ഹിറ്റാണ് മലയാളത്തിലും. സിനിമയെക്കാള്‍ ജനപ്രീതിയാണ് തമിഴിലെ ഈ സീരിയലിനും അതിലെ കഥാപാത്രങ്ങള്‍ക്കും ഉളളത്. തെന്നിന്ത്യ ഒന്നാകെ ഏറ്റെടുത്ത ജോഡികളാണ് കതിരനും മുല്ലയും. ഇവരാണ്  സീരിയലിന്‍റെ  ഹൈലൈറ്റ്.

സീരിയല്‍ എന്നതിലുപരി ഒരു കുടുംബം പോലെയാണ് ഇതിലെ അഭിനേതാക്കള്‍. എന്നാല്‍, അകാലത്തിലുള്ള  മുല്ലയുടെ വേര്‍പാട്‌ ഇവരെ തളര്‍ത്തിയിരിയ്ക്കുകയാണ്.  

സീരിയലിന്‍റെ ഷൂട്ടിംഗ് ഇന്ന് ചെന്നൈയില്‍ പുനരാരംഭിച്ചു. ചിത്രയുടെ  (VJ Chithra) ഒരു ഫ്രെയിം ചെയ്ത ഫോട്ടോയില്‍ മാലയിട്ട് അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ഇന്ന് ചിത്രീകരണം ആരംഭിച്ചത്.  കുമാരന്‍, സ്റ്റാലിന്‍, സുജിത, ശാന്തി വില്യംസ് എന്നിവരുള്‍പ്പെടെ ഷോയില്‍ നിന്നുള്ള എല്ലാ താരങ്ങളും താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒത്തുചേര്‍ന്നിരുന്നു. 

അതേസമയം, വി ജെ ചിത്രയുടെ മരണം ആത്മഹത്യയാണെന്നാണ്  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . പലരും ചൂണ്ടിക്കാണിച്ച അവരുടെ കവിളിലെ പാടുകള്‍ മരണസമയത്ത് മുഖം മാന്തിയപ്പോള്‍ ഉണ്ടായതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചിത്രയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ പിതാവ് നസ്രത്ത്പേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബിസിനസുകാരനായ ഹേമന്ദമായി രണ്ടു മാസം മുന്‍പ് ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജനുവരിയിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. 

Also read: നടിയും പ്രമുഖ അവതാരികയുമായി VJ Chitra ആത്മഹത്യ ചെയ്തു

ഹേമന്ദിനെയും ഹോട്ടല്‍ ജീവനക്കാരനെയും പോലീസ് നിരീക്ഷിച്ചുവരുന്നുണ്ട്. ചിത്രയുടെ ഫോണ്‍ റെക്കോഡുകളും പരിശോധിക്കുന്നുണ്ട്. ചിത്രയെപ്പോലെ തന്‍റെടമുള്ള ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ചിത്രയുടെ മരണത്തിനുത്തരവാദി ഹേമന്ദാണെന്ന്  ആരോപിച്ച്  ചിത്രയുടെ അമ്മ രംഗത്ത് എത്തിയിരുന്നു.  മകള്‍ കൊല്ലപ്പെട്ടതാണെന്നും അതിനുത്തരവാദി ഹേമന്ദാണെന്നുമാണ് ഇവര്‍ ആരോപിക്കുന്നത് .അമ്മയുടെ ആരോപണം നിലനില്‍ക്കുന്നതിനടിയില്‍ ആണ് തങ്ങളുടെ വിവാഹം കഴിഞ്ഞതായുള്ള രേഖകള്‍ ഹേമന്ദ് പോലീസിന് മുന്നില്‍ സമര്‍പ്പിച്ചത്. ഒക്ടോബര്‍ 19ന് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നുവെന്നും ഇതിന്‍റെ രേഖകളാണ് പോലീസിന് മുന്‍പാകെ ഹേമന്ദ് സമര്‍പ്പിച്ചതെന്നുമാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also read: ആരും ഇത്തരത്തിലൊരു തീരുമാനമെടുക്കരുത്.... Chithraയുടെ വിയോഗത്തില്‍ പ്രതികരിച്ച് നയന്‍‌താര

ചെന്നൈ നസരത്തെപ്പേട്ടയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 2.30ന് ഇ വി പി ഫിലിം സിറ്റിയില്‍ നിന്ന് ഷൂട്ടിങ്ങിനുശേഷം റൂമില്‍ തിരിച്ചെത്തിയതായിരുന്നു താരം. ഹോട്ടലില്‍ പ്രതിശ്രുത വരനും ബിസിനസുകാരനുമായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാന്‍ റൂമില്‍ കയറിയ ചിത്രയെ വളരെ വൈകിയും കാണത്തതിനെ തുടര്‍ന്ന് ഹേമന്ത് ഹോട്ടല്‍ അധികൃതരെ വിളിക്കുകയായിരുന്നു. പിന്നീട് മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ ചിത്രയെ കണ്ടത്തിയത്.

Trending News