തൊഴിലാളികൾക്ക് അരികിലെത്താൻ ആറ് വഴികൾ; പ്ലാൻ എയ്ക്ക് മുൻതൂക്കം നൽകി ഉത്തരകാശി രക്ഷാപ്രവർത്തകർ

തുരങ്കത്തിന്റെ മുകൾ ഭാഗത്ത് നിന്ന് തുരക്കുന്ന ജോലികൾ ദ്രുതഗതിയിലാക്കി. മറ്റ് നാല് വഴികൾ കൂടി രക്ഷാപ്രവർത്തകർ തേടുന്നുണ്ട്. 

Written by - ആതിര ഇന്ദിര സുധാകരൻ | Last Updated : Nov 27, 2023, 10:45 PM IST
  • ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള മുകൾഭാഗം, ഉറപ്പില്ലാത്ത മണ്ണ്, ടണിലിനുള്ളിലെ മെറ്റൽ അവശിഷ്ടങ്ങൾ.
  • തുടക്കം മുതൽ രക്ഷാപ്രവർത്തനത്തെ പലവട്ടം തടസപ്പെടുത്തുന്ന ഘടകങ്ങൾ.
  • ഇതിനിടയിൽ ഡ്രില്ലിങ് മെഷീന് സംഭവിക്കുന്ന തകരാറുകളും.
തൊഴിലാളികൾക്ക് അരികിലെത്താൻ ആറ് വഴികൾ; പ്ലാൻ എയ്ക്ക് മുൻതൂക്കം നൽകി ഉത്തരകാശി രക്ഷാപ്രവർത്തകർ

ആറ് മാർഗങ്ങളാണ് ഉത്തരകാശിയിൽ രക്ഷാപ്രവർത്തകർ തേടുന്നത്. തുരങ്കമുഖത്ത് കൂടി തന്നെ പൈപ്പ് കയറ്റി അതിലൂടെ തൊഴിലാളികളെ രക്ഷെടുത്താനുള്ള പ്രവർത്തി പലവട്ടം തസപ്പെട്ടതോടെ മറ്റ് മാർഗങ്ങളും ഊർജിതമാക്കി. തുരങ്കത്തിന്റെ മുകൾ ഭാഗത്ത് നിന്ന് തുരക്കുന്ന ജോലികൾ ദ്രുതഗതിയിലാക്കി. മറ്റ് നാല് വഴികൾ കൂടി രക്ഷാപ്രവർത്തകർ തേടുന്നുണ്ട്. 

ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള മുകൾഭാഗം, ഉറപ്പില്ലാത്ത മണ്ണ്, ടണിലിനുള്ളിലെ മെറ്റൽ അവശിഷ്ടങ്ങൾ..തുടക്കം മുതൽ രക്ഷാപ്രവർത്തനത്തെ പലവട്ടം തടസപ്പെടുത്തുന്ന ഘടകങ്ങൾ. ഇതിനിടയിൽ ഡ്രില്ലിങ് മെഷീന് സംഭവിക്കുന്ന തകരാറുകളും. പൈപ്പ് കയറ്റി അതുവഴി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പലവട്ടം തടസപ്പെട്ടതോടെ ടണലിന് മുകൾ ഭാഗത്ത് നിന്നുള്ള വെർട്ടിക്കൽ ഡ്രില്ലിങില്ലിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധകൊടുക്കുന്നുണ്ട്. മുകൾഭാഗത്തേക്കുള്ള റോഡുകളും ഡ്രില്ലിങിന് വേണ്ടിയുള്ള പ്ലാറ്റ്ഫോമും നേരത്തെ തന്നെ ഒരുക്കിയിരുന്നു. 86 മീറ്റർ, അതായത് 282 അടി കുഴിച്ചെങ്കിൽ മാത്രമേ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് അടുത്തേക്ക് എത്താനാകൂ. 

ഇത് നിലവിൽ തുരങ്കമുഖത്ത് നിന്നുളള ദൂരത്തിന്റെ ഇരട്ടിയാണ്. 46.6 മീറ്റർ ദൂരമാണ് തുരങ്കത്തിന് മുൻഭാഗത്ത് നിന്നുള്ളത്. അതുകൊണ്ട് തന്നെ ഇതുവഴി പൈപ്പ് കയറ്റുന്ന പ്രവർത്തികൾക്കാണ് ഇത്രയും ദിവസം മുൻതൂക്കം നൽകിയിരുന്നതും. വെർട്ടിക്കൽ ഡ്രില്ലിങ് വഴി ബക്കറ്റ് പോലെയുള്ള രക്ഷാമാർഗം ഇറക്കി അതുവഴി തൊഴിലാളികളെ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമത്തിനും ഇപ്പോൾ വേഗം കൂട്ടിയിട്ടുണ്ട്. പ്ലാൻ സിയിൽ വരുന്നതാണ് 180 മീറ്റർ ലംബമായി മറ്റൊരു വഴി കൂടി തുരക്കുന്നത്.  ഇതിനായികൂടുതൽ യന്ത്രങ്ങൾ ഇനിയും എത്താനുണ്ട്. മറ്റൊരു വഴി തുരങ്കത്തിന്റെ മറുഭാഗം വഴി തുരന്നു കയറുന്നതാണ്. ബർക്കോട്ട് ഭാഗത്ത് നിന്ന് ഇതും ആരംഭിച്ചിട്ടുണ്ട്. 

ഡ്രിഫ്റ്റ് ടെക്നോളജിയാണ് മറ്റൊരു വഴി. തുരങ്കത്തിന്റെ വശങ്ങൾ കുറച്ചുകൂടി വിശാലമാക്കുന്ന അതിസങ്കീർണമായ പ്രവർത്തിയാണിത്. സൈനികരെ ഉപയോഗിച്ചുവേണം ഇത് നടത്താൻ. പക്ഷേ ഉത്തരാഖണ്ഡിൽ ഇപ്പോൾ കാലാവസ്ഥ മാറുകയാണ്. തണുപ്പ് കൂടിവരുന്നു. മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യത കൂടുന്നു, ഇത് രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണമാക്കും. എന്നാൽ അത്തരം മോശം കാലാവസ്ഥയെ അതിജീവിക്കാനുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News