Non-veg food display|നോണ്‍വെജ് ഭക്ഷണം പരസ്യമായി വില്‍ക്കരുത്; വിലക്കേര്‍പ്പെടുത്തി വഡോദര‌ നഗരസഭ

ഈ സ്റ്റാളുകൾക്ക് സമീപത്തുകൂടി കടന്നുപോവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കണ്ണിൽ നീറ്റൽ അനുഭവപ്പെടുന്നു എന്നുമുള്ള പരാതികളാണ് ലഭിച്ചത് എന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Nov 13, 2021, 03:09 PM IST
  • നോണ്‍ വെജ് ഭക്ഷണ സാധാനങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് വിലക്കി വഡോദര‌ നഗരസഭ.
  • എല്ലാ നോണ്‍ വെജ് ഭക്ഷണശാലകളും തട്ടുകടകളും 15 ദിവസത്തിനുള്ളില്‍ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് അവസാനിപ്പിക്കണം.
  • ഇത് മതവികാരം വ്രണപ്പെടുന്നു എന്നതാണ് നോൺവെജ് പ്രദർശന വിലക്കിലേക്ക് നീങ്ങാൻ കാരണമായി കോർപ്പറേഷൻ ചൂണ്ടിക്കാണിക്കുന്നത്.
Non-veg food display|നോണ്‍വെജ് ഭക്ഷണം പരസ്യമായി വില്‍ക്കരുത്; വിലക്കേര്‍പ്പെടുത്തി വഡോദര‌ നഗരസഭ

വഡോദര: നോണ്‍ വെജിറ്റേറിയൻ (Non-vegetarian) ഭക്ഷണ സാധാനങ്ങള്‍ പൊതുനിരത്തുകളിൽ പരസ്യമായി പ്രദർശിപ്പിച്ചുകൊണ്ടുള്ള (Public display) വില്പന നിരോധിച്ചുകൊണ്ടുള്ള (Ban) വിവാദ ഉത്തരവുമായി ​ഗുജറാത്തിലെ വഡോദര (Vadodara) മുനിസിപ്പൽ കോർപ്പറേഷൻ. വഴിയോര കടകളും ഭക്ഷണ ശാലകളും ഇത്തരത്തില്‍ മത്സ്യവും (Fish) മാംസവും (Meat) പരസ്യമായി പ്രദര്‍ശിപ്പിച്ച് വില്‍ക്കരുതെന്നാണ് കോര്‍പ്പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ നിര്‍ദേശം നല്‍കിയത്. 

‌പരസ്യമായി പ്രദർശിപ്പിച്ച് കൊണ്ട് വില്പന നടത്തുന്ന തെരുവു കടകൾക്കും റെസ്റ്റോറന്റുകൾക്കും സമീപത്തുകൂടി നടന്നുപോവുന്നവരിൽ നിന്ന് നിരന്തരം ലഭിച്ചു കൊണ്ടിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നടപടി കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന് ഡെപ്യൂട്ടി മേയർ നന്ദ ജോഷി പറഞ്ഞു. 

Also Read: Delhi Air Pollution : ഡൽഹി വായു മലിനീകരണം : വീടുകളിലും മാസ്ക് ധരിക്കേണ്ട അവസ്ഥയാണെന്ന് സുപ്രീംകോടതി

ഇങ്ങനെ പരസ്യമായി പ്രദർശിപ്പിച്ച് വിൽക്കുന്ന മാംസാഹാരം വൃത്തിയില്ലാത്ത സാഹചര്യങ്ങളിലാണ് സൂക്ഷിക്കുന്നത് എന്നും ഈ സ്റ്റാളുകൾക്ക് സമീപത്ത‌് കൂടി പോവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കണ്ണിൽ നീറ്റൽ അനുഭവപ്പെടുന്നു എന്നുമുള്ള പരാതികളാണ് ലഭിച്ചത് എന്നും ഡെപ്യൂട്ടി മേയർ പറയുന്നു. 

നിലവിൽ ബിജെപിയാണ് വഡോദര കോർപ്പറേഷൻ ഭരിക്കുന്നത്. ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ളത് നോട്ടിഫിക്കേഷൻ മാത്രമാണ് എന്നും, നിരോധനം നടപ്പിൽ വരുമ്പോൾ അത് ലംഘിക്കുന്നവർക്ക് എതിരെ എന്ത് നടപടി സ്വീകരിക്കണം എന്നത് ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനിക്കൂ എന്നും അധികാരികൾ പറഞ്ഞു,

Also Read: viral video: 'അമ്മയ്ക്ക് തുല്യം അമ്മ മാത്രം', കോഴിക്കുഞ്ഞുങ്ങളെ നായയിൽ നിന്നും രക്ഷിക്കുന്ന തള്ളക്കോഴി

ഈ വഴി നടക്കുന്നവരുടെ മതവികാരം വ്രണപ്പെടുന്നു എന്നതാണ് നോൺവെജ് പ്രദർശന വിലക്കിലേക്ക് നീങ്ങാൻ കാരണമായി കോർപ്പറേഷൻ ചൂണ്ടിക്കാണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മത്സ്യം, മാംസം, മുട്ട എന്നിവ ഉള്‍പ്പടെ എല്ലാ നോണ്‍ വെജ് ഭക്ഷണശാലകളും തട്ടുകടകളും വഴി വ്യാപാരങ്ങളും 15 ദിവസത്തിനുള്ളില്‍ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. ഇതിനായി നഗരസഭ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.  

ശുചിത്വം (Cleanliness) ഉറപ്പാക്കാന്‍ ഭക്ഷണശാലകളിലെ (Restaurants) ഭക്ഷണങ്ങള്‍ പ്രധാനമായും മത്സ്യം (Fish), മാംസം(Meat), മുട്ട(Egg) തുടങ്ങിയ വില്‍ക്കുന്നവര്‍ അത് നന്നായി മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ പറഞ്ഞു. ഏതാനും ദിവസം മുന്‍പ് സമാനമായ ഉത്തരവ് ഗുജറാത്തിലെ രാജ്കോട്ട് (Rajkot) നഗരസഭ മേയര്‍ പുറപ്പെടുവിച്ചിരുന്നു. നോണ്‍വെജ് ഭക്ഷണ (Non-veg) സാധനം വില്‍ക്കുന്ന സ്റ്റാളുകള്‍ മാംസ ഭക്ഷണം വില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റണമെന്നാണ് രാജ്കോട്ട് നഗരസഭ പുറപ്പെടുവിച്ച ഉത്തരവ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News