ക്വാറന്‍റീനിലുള്ള മുസ്ലീങ്ങള്‍ക്ക് നോമ്പുതുറ ഒരുക്കി വൈഷ്ണവോ ദേവി ക്ഷേത്രം

കൊറോണ വൈറസ് ക്വാറന്‍റീനിലുള്ള മുസ്ലീങ്ങള്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കി വൈഷ്ണവോ ദേവി ക്ഷേത്രം.. 

Updated: May 23, 2020, 04:13 PM IST
ക്വാറന്‍റീനിലുള്ള മുസ്ലീങ്ങള്‍ക്ക് നോമ്പുതുറ ഒരുക്കി വൈഷ്ണവോ ദേവി ക്ഷേത്രം

കൊറോണ വൈറസ് ക്വാറന്‍റീനിലുള്ള മുസ്ലീങ്ങള്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കി വൈഷ്ണവോ ദേവി ക്ഷേത്രം.. 

കട്ട്റയിലെ വൈഷ്ണവോ ദേവി ക്ഷേത്രത്തിന്‍റെ സമീപമുള്ള ആശിര്‍വാദ് ഭവനില്‍ ക്വാറന്‍റീനില്‍  കഴിയുന്നവര്‍ക്കാണ് നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കിയത്. 500ലധികം പേര്‍ക്കാണ് ഇവിടെ നോമ്പുതുറ വിഭവങ്ങളും ഇടയത്താഴവും ഒരുക്കിയത്. 

വിശുദ്ധ റമദാന്‍ മാസത്തില്‍ ക്വാറന്‍റീനില്‍ കഴിയുന്ന മുസ്ലീങ്ങള്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ക്ഷേത്ര ഭാരവാഹി രമേശ്‌ കുമാര്‍ പറഞ്ഞു.

നാലാം ഘട്ട ലോക്ക്ഡൌണ്‍: SSLC, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും നീട്ടി

 

റമദാന്‍ മാസം ആരംഭിച്ചത് മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന കാശ്മീരികളെ സര്‍ക്കാര്‍ എത്തിച്ച് ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചിരുന്നു. 

സര്‍ക്കാരിന്‍റെ ശ്രമിക് ട്രെയിനുകളിലും ഉദയ്പൂരില്‍ നിന്നും ബസിലുമായാണ് ഇവര്‍ കശ്മീരിലെത്തിയത്. ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചവരില്‍ അധികം പേരും നോമ്പ് നോക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ തീരുമാനിച്ചത്. 

സംസ്ഥാനത്തെ ലോക്ക്ഡൌണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത്; മദ്യശാലകള്‍ ബുധനാഴ്ച മുതല്‍, കൂടുതലറിയാം...

 

തിരുപ്പതി ക്ഷേത്രം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ക്ഷേത്രമാണ് കട്ട്റയിലെ വിഷ്ണോദേവി ക്ഷേത്രം. മാര്‍ച്ച് 20 മുതല്‍ കട്ട്റയിലെ വിവിധ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലായി ഇവര്‍ ഭക്ഷണമെത്തിക്കുന്നുണ്ട്. ഇതിനായി ഏകദേശം 80 ലക്ഷം രൂപയാണ് ക്ഷേത്ര ട്രസ്റ്റ് മുടക്കിയിരിക്കുന്നത്.