ന്യൂഡല്‍ഹി: ദേശീയ മാദ്ധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ അദ്ദേഹത്തിന്‍റെ മുന്‍ സഹപ്രവര്‍ത്തകനും മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി. 2002ലെ ഗുജറാത്ത് കലാപകാലത്ത് താന്‍ സഞ്ചരിച്ച വാഹനം ഹിന്ദു തീവ്രവാദികള്‍ ആക്രമിച്ചെന്ന അര്‍ണബിന്‍റെ പരാമര്‍ശം കല്ലുവെച്ച നുണയാണെന്നാണ് രാജ്ദീപ് പറയുന്നത്.
ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ തന്നെ, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ വീടിന് സമീപം വെച്ച് കലാപകാരികള്‍ തടഞ്ഞിരുന്നതായി രണ്ടുവര്‍ഷം മുന്‍പ് അര്‍ണാബ് പ്രസ്താവിച്ചിരുന്നു.
തന്‍റെ അംബാസഡര്‍ കാറില്‍ യാത്ര ചെയ്യവേ അഹമ്മദാബാദില്‍ വെച്ച് ആക്രമിച്ചതായാണ് അര്‍ണാബ് പറയുന്നത്. ശൂലം ഉപയോഗിച്ച് കാറിന്‍റെ ചില്ല് തകര്‍ക്കുകയും, മതം ഏതാണെന്ന് ചോദിക്കുകയും ചെയ്തതായി അര്‍ണാബ് പറഞ്ഞിരുന്നു. തന്‍റെ ഡ്രൈവറുടെ പക്കല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലായിരുന്നുവെന്നും കൈയ്യില്‍ പച്ചകുത്തിയിരുന്നതിനാല്‍ അയാളുടെ ജീവന്‍ രക്ഷിക്കാനായി എന്നും അസമില്‍ നടത്തിയ ഒരു പ്രസംഗത്തിലാണ് പറഞ്ഞത്.
എന്നാല്‍ അര്‍ണാബ് വിവരിക്കുന്ന ഈ കഥകളെല്ലാം തന്‍റെ അനുഭവങ്ങളായിരുന്നുവെന്നാണ് രാജ്ദീപ് പറയുന്നത്. 2014ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് രാജ്ദീപ് സര്‍ദേശായി ഇക്കാര്യം വെളിപ്പെടുത്തിയത്.<
Wow! My friend Arnab claims his car attacked next to CM Res in Guj riots! Truth:he wasn't covering Ahmedabad riots!! https://t.co/xOe7zY8rCp
— Rajdeep Sardesai (@sardesairajdeep) September 19, 2017
>