ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കോവിഡ് മുക്തനായി

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു (Venkaiah Naidu)വിന്‍റെ  കോവിഡ് പരിശോധാ ഫലം നെഗറ്റീവ്.  

Last Updated : Oct 12, 2020, 08:26 PM IST
  • ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു (Venkaiah Naidu)വിന്‍റെ കോവിഡ് പരിശോധാ ഫലം നെഗറ്റീവ്.
  • ഡല്‍ഹി എയിംസ് ആശുപത്രിയുടെ RT-PCR ടെസ്റ്റ് വഴിയാണ് രോഗം ഭേദമായതായി സ്ഥിരീകരിച്ചത്.
  • കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് ഉപരാഷ്ട്രപതിയ്ക്ക് കോവിഡ് (COVID-19) സ്ഥിരീകരിച്ചത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കോവിഡ് മുക്തനായി

New Delhi: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു (Venkaiah Naidu)വിന്‍റെ  കോവിഡ് പരിശോധാ ഫലം നെഗറ്റീവ്.  

ഡല്‍ഹി എയിംസ് ആശുപത്രിയുടെ RT-PCR ടെസ്റ്റ് വഴിയാണ്  രോഗം ഭേദമായതായി സ്ഥിരീകരിച്ചത്.  കഴിഞ്ഞ സെപ്റ്റംബര്‍  29നാണ്  ഉപരാഷ്ട്രപതിയ്ക്ക്  കോവിഡ് (COVID-19) സ്ഥിരീകരിച്ചത്. 

പ്രത്യേക കോവിഡ് ലക്ഷണങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ അദ്ദേഹം വീട്ടില്‍തന്നെ  നിരീക്ഷണത്തില്‍ കഴിയുകയിരുന്നു. 

Also read: സംസ്ഥാനത്ത് 5930 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7839 പേർ

അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 66,732 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോ​ഗികളുടെ എണ്ണം 71,20,539 ആയി. 816 മരണം കൂടി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Also read: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്

ഇതുവരെ  1,09,150 പേ‌ര്‍ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചുവെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. 1.53 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവില്‍ 8,61,853 പേ‌‍‌ര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര സ‌ര്‍ക്കാരിന്‍റെ  കണക്കുകള്‍ പറയുന്നു.

 

Trending News