വീഡിയോ വ്യാജം; സ്‌മൃതി ഇറാനിയുടെ പരാതി തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

അമേത്തിയില്‍ കോണ്‍ഗ്രസ് ബൂത്ത് കയ്യടക്കിയെന്ന സ്മൃതി ഇറാനിയുടെ ആരോപണം തള്ളി ഉത്തര്‍ പ്രദേശ്‌ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. 

Last Updated : May 7, 2019, 12:48 PM IST
വീഡിയോ വ്യാജം; സ്‌മൃതി ഇറാനിയുടെ പരാതി തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ലഖ്നൗ: അമേത്തിയില്‍ കോണ്‍ഗ്രസ് ബൂത്ത് കയ്യടക്കിയെന്ന സ്മൃതി ഇറാനിയുടെ ആരോപണം തള്ളി ഉത്തര്‍ പ്രദേശ്‌ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. 

ആരോപണത്തിന് തെളിവായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വീഡിയോ അടിസ്ഥാന രഹിതമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓ‌ഫീസര്‍ വെങ്കടേശ്വര്‍ ലൂ അറിയിച്ചു. പരാതി ലഭിച്ചപ്പോള്‍ തന്നെ അമേത്തിയിലെ വിവിധ പാര്‍ട്ടിയുടെ ബൂത്ത് ഏജന്‍റുമാരോടും ഉദ്യോഗസ്ഥരോടും കമ്മീഷന്‍ ഇക്കാര്യം അന്വേഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വീഡിയോ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇത്തരത്തില്‍ ബൂത്ത് പിടുത്തമോ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിക്കലോ നടന്നിട്ടില്ലെന്നും പറഞ്ഞു. 

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വീഡിയോ സഹിതമായിരുന്നു സ്മൃതി ഇറാനി ആരോപണം ഉന്നയിച്ചത്. ബിജെപിക്ക് വോട്ട് ചെയ്യാനെത്തിയ തന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച്‌ കോണ്‍ഗ്രസിന് വോട്ട് ചെയ്യിപ്പിച്ചെന്ന് ഒരു പ്രായമായ സ്ത്രീ പറയുന്നതാണ് വീഡിയോ. രാഹുല്‍ ഗാന്ധിയുടെ ഇത്തരം രാഷ്ട്രീയത്തിന് എന്തുശിക്ഷ നല്‍കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്മൃതി വീഡിയോ പങ്ക് വച്ചത്.

അതേസമയം, രാഹുല്‍ ഗാന്ധിയ്ക്കെതിരെ നടത്തുന്ന നിരന്തര ആരോപണം വോട്ടെടുപ്പ് ദിവസവും സ്മൃതി ഇറാനി തുടരുകയായിരുന്നു. 

2014ല്‍ രാഹുല്‍ ഗാന്ധിയോട് ഒരു ലക്ഷത്തിലേറെ വോട്ടിന് തോറ്റെങ്കിലും രാജ്യസഭയിലൂടെ പാര്‍ലമെന്‍റിലെത്തുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്ത സ്മൃതി ഇറാനി കഴിഞ്ഞ 5 വര്‍ഷവും മണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു. ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയാലാണ് സ്മൃതി ഇറാനിയും ബിജെപിയും...

അതേസമയം, ബൂത്ത് പിടിച്ചെടുത്തെന്ന സ്മൃതി ഇറാനിയുടെ ആരോപണം കോണ്‍ഗ്രസ് നേരത്തെ തള്ളിയിരുന്നു.

 

Trending News