ന്യൂഡൽഹി: വിജയ് ബാബു കേസ് സുപ്രീം കോടതിയിലേക്ക്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവനടി സുപ്രീം കോടതിയെ സമീപിച്ചു. വിജയ് ബാബു നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും നടി ഹര്‍ജിയില്‍ പറഞ്ഞു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പട്ട് നേരത്തേ സർക്കാരും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.
ബലാത്സംഗ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് കേരള ഹൈക്കോടതി നൽകിയ മുന്‍കൂര്‍ ജാമ്യത്തെ ചോദ്യം ചെയ്തുകൊണ്ടാണ് പരാതിക്കാരിയായ യുവനടി സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വിദേശത്ത് നിന്നും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച നടപടി നിയമവിരുദ്ധമാണെന്നും വിജയ് ബാബു നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും നടി ഹര്‍ജിയില്‍ പറയുന്നു. കേസില്‍ തെളിവുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.
നേരത്തേ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പട്ട് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വിജയ് ബാബുവിന് എതിരെ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നുവെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. കർശന ഉപാധികളോടെയായിരുന്നു ഹൈക്കോടതി വിജയ് ബാബുവിന് ജാമ്യം അനുവദിച്ചിരുന്നത്. കേസ് സുപ്രീം കോടതിയിലെത്തിയത് വിജയ് ബാബുവിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...