ന്യൂഡൽഹി: രാജ്യത്ത് നിലവിൽ അവശ്യ സാധനങ്ങളുടെയടക്കം എല്ലാത്തിനും വില ഉയരുകയാണ്. ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരനെയാണ്. മുതിർന്നവരെ മാത്രമല്ല കുട്ടികളെ വരെ ഈ വിലക്കയറ്റം ബാധിക്കും എന്നതിന് ഒരു വലിയ തെളിവായി മാറിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഈ ഒന്നാം ക്ലാസുകാരിയുടെ കത്ത്. കത്ത് അയച്ചത് ആർക്കാണന്നോ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആണ് ആറാം ക്ലാസുകാരി കത്തയച്ചിരിക്കുന്നത്. കുട്ടിയുടെ കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
വിലക്കയറ്റം മൂലം താൻ നേരിടുന്ന പ്രശ്നങ്ങളാണ് ഉത്തർപ്രദേശ് കനൗജിലെ കൃതി ദുബ എന്ന ഒന്നാം ക്ലാസുകാരിയുടെ കത്തിലുള്ളത്. പെൻസിലുകൾക്കും ഇറേസറുകൾക്കും വരെ വില കൂടിയതാണ് ഇത്തരത്തിലൊരു കത്തെഴുതാൻ കുട്ടിയെ പ്രേരിപ്പിച്ചത്. പെൻസിൽ ആവശ്യപ്പെടുമ്പോൾ അമ്മ തന്നെ അടിക്കാറുണ്ടെന്നും കൃതി കത്തിൽ പറയുന്നു. ഹിന്ദിയിലാണ് കത്തെഴുതിയിരിക്കുന്നത്.
Also Read: Viral Video: 'റിയൽ സൂപ്പർ ഹീറോ'; ചേട്ടന്റെ കൈകളിൽ അനിയന് പുനർജന്മം
കൃതിയുടെ കത്തിൽ പറയുന്നത് - “എന്റെ പേര് കൃതി ദുബെ. ഞാൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. മോദിജി, നിങ്ങൾ വലിയ വിലക്കയറ്റത്തിന് കാരണമായി. എന്റെ പെൻസിലിനും റബ്ബറിനും (ഇറേസർ) പോലും വില കൂടി. മാഗിയുടെ വിലയും വർധിച്ചു. ഇപ്പോൾ പെൻസിൽ ചോദിക്കുമ്പോൾ അമ്മ എന്നെ തല്ലുന്നു. മറ്റ് കുട്ടികൾ എന്റെ പെൻസിൽ മോഷ്ടിക്കുകയാണ്. ഞാൻ എന്ത് ചെയ്യണം?''
അഭിഭാഷകനായ വിശാൽ ദുബെ ആണ് കുട്ടിയുടെ പിതാവ്. ഇത് തന്റെ മകളുടെ 'മൻ കി ബാത്ത്' ആണെന്നും സ്കൂളിൽ വെച്ച് പെൻസിൽ നഷ്ടപ്പെട്ടത്തിന് അമ്മ അവളെ ശകാരിച്ചത് അവളെ വിഷമിപ്പിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു കത്തെഴുതിയതെന്നും വിശാൽ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ പെൺകുട്ടിയുടെ കത്തിനെ കുറിച്ച് താൻ അറിഞ്ഞതെന്ന് ചിബ്രമാവു എസ്ഡിഎം അശോക് കുമാർ പറഞ്ഞു. കുട്ടിയെ ഏത് വിധത്തിലും സഹായിക്കാൻ തയാറാണെന്നും ആ കത്ത് ബന്ധപ്പെട്ട അധികാരികളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...