Viral News: ബോംബെ ഹൈക്കോടതി ജഡ്ജിയുടെ ചേംബറില്‍ 5 അടി നീളമുള്ള പാമ്പിനെ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഭീതിപടര്‍ത്തിയ സംഭവം അരങ്ങേറിയത്.
മൂന്ന് നിലകളുള്ള ഹൈക്കോടതി കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് ജഡ്ജിയുടെ ചേംബര്‍. പാമ്പിനെ കണ്ടെത്തുമ്പോള്‍ ജസ്റ്റിസ് എൻ ആർ ബോർക്കർ ചേംബറില്‍ ഇല്ലായിരുന്നു.
രാവിലെ 9.30 ഓടെയാണ് 5 അടി വരെ നീളമുള്ള പാമ്പിനെ കോടതി ജീവനക്കാര്‍ കണ്ടെത്തിയത്. വിഷമില്ലാത്ത പാമ്പിനെയാണ് കണ്ടെത്തിയത് എന്നാണ് ജീവനക്കാര്‍ പറഞ്ഞു.
Also Read: ‘Kissing’ Owlets: പരസ്പരം ചുംബിക്കുന്ന മൂങ്ങകള്‍, 'Pre-Wedding Photoshoot' എന്ന് സോഷ്യല്‍ മീഡിയ
അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ചേംബറില്‍ പാമ്പിനെ കണ്ടതോടെ ലോക്കൽ പോലീസിനെ അറിയിച്ചു. അവർ 'സർപ്മിത്ര' (Sarpmitra) എന്ന എൻജിഒയെ വിവരം അറിയിച്ചു. ഉരഗങ്ങളെ രക്ഷപ്പെടുത്തുന്നതിലും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിലും വൈദഗ്ദ്ധ്യം നേടിയവരാണ് ഇവര്‍. അവര്‍ പാമ്പിനെ രക്ഷപെടുത്തി, അതിന് അനുയോജ്യമായ ആവാസവ്യവസ്ഥയില്‍ എത്തിക്കും എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: Viral Video: അടിയ്ക്ക് തിരിച്ചടി...! മത്സര ഓട്ടത്തിനിടെ പകരം വീട്ടുന്ന പോത്ത്..! വീഡിയോ വൈറല്‍
മഹാരാഷ്ട്രയില്‍ COVID-19 കേസുകളുടെ തീവ്ര വ്യാപനം മൂലം ഹൈക്കോടതി ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്നതിനാല്‍ കോടതി പരിസരത്ത് തിരക്ക് കുറയുന്നതിനും കാരണമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...