75ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് നമ്മൾ. 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്നതിനായി 'ഹർ ഘർ തിരംഗ' കാമ്പെയ്‌നിന്റെ ഭാഗമായി എല്ലാ വീടുകളിലും ഇന്ത്യൻ ദേശീയ പതാക ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 2 മുതൽ 15 വരെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രമായി 'തിരംഗ' ഉപയോഗിക്കാനും പ്രധാനമന്ത്രി മോദി പൗരന്മാരോട് ആവശ്യപ്പെട്ടു. "ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുമ്പോൾ, നാമെല്ലാവരും അഭിമാനകരവും ചരിത്രപരവുമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ്," എന്നാണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. 'ഹർ ഘർ തിരംഗ' കാമ്പെയ്‌നിൽ പൗരന്മാർ പങ്കെടുക്കുന്നു. ഇന്ത്യൻ ത്രിവർണ പതാക അവരുടെ വീടുകളിൽ വച്ചും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രൊഫൈൽ ചിത്രമായി ഇന്ത്യൻ ദേശീയ പതാക ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
തങ്ങളുടെ കാറുകളിലും ബൈക്കുകളിലും വാഹനങ്ങളിലും ചിലർ ഇന്ത്യൻ പതാക വയ്ക്കാറുണ്ട്. എന്നാൽ ഇന്ത്യയുടെ ഫ്‌ളാഗ് കോഡ് അനുസരിച്ച്, കാറിന്റെ ബോണറ്റിലോ പുറകിലോ വശങ്ങളിലോ മുകളിലോ ഒക്കെയായി പതാക വെച്ച് അലങ്കരിക്കുന്നത് ദേശീയ പതാകയോടുള്ള അനാദരവായി കണക്കാക്കപ്പെടുന്നു. ട്രെയിൻ, ബോട്ട് വിമാനം തുടങ്ങി സമാനമായ മറ്റേതെങ്കിലും വസ്തുവിലോ ഇന്ത്യൻ ദേശീയ പതാക വയ്ക്കുന്നതും ഇന്ത്യൻ ദേശീയ പതാകയോടുള്ള അനാദരവായി കണക്കാക്കപ്പെടുന്നു. അതായത് വാഹനങ്ങളുടെ വശങ്ങളും പിന്‍ഭാഗവും മുകള്‍ഭാഗവും മറയ്ക്കാന്‍ ദേശീയ പതാക ഉപയോഗിക്കരുത്. ഈ നിയമം അനുസരിക്കാത്തവർക്ക് മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
ദേശീയ പതാക ദീര്‍ഘ ചതുരാകൃതിയില്‍ ആയിരിക്കണം. പതാകയ്ക്ക് ഏത് വലുപ്പവും ആകാം. എന്നാല്‍ നീളത്തിന് ഉയരത്തോടുള്ള (വീതി) അനുപാതം 3:2 ആയിരിക്കണം. സാഫ്രോൺ നിറമായിരിക്കണം മുകളിലെ പാനലിന്. താഴെയുള്ള പാനലിന്റെ നിറം പച്ചയുമായിരിക്കും. മധ്യഭാഗത്തെ പാനൽ വെള്ള നിറത്തിലും അതിന്റെ മധ്യഭാഗത്ത് നേവി ബ്ലൂ നിറത്തിലുള്ള അശോകചക്രത്തിന്റെ രൂപകൽപനയുമുണ്ടാകണം.
പ്രദർശനത്തിന് അനുയോജ്യമായ വലുപ്പം തിരഞ്ഞെടുക്കണമെന്ന് ഇന്ത്യയുടെ പതാക കോഡ് വെളിപ്പെടുത്തുന്നു. 450 x 300 mm വലിപ്പമുള്ള പതാകകൾ VVIP ഫ്ലൈറ്റുകളിലെ വിമാനങ്ങൾക്കും 225 x 150 mm വലുപ്പമുള്ളവ മോട്ടോർ കാറുകൾക്കും 150 x 100 mm വലിപ്പമുള്ള ടേബിൾ ഫ്ലാഗുകൾക്കും വേണ്ടിയുള്ളതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...