Telangana Rape Case: ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ

സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിന്റെ മൃതദേഹമാണ് ഖാന്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ റെയില്‍വേ പാളത്തില്‍ നിന്ന് കണ്ടെത്തിയത്. 

Written by - Zee Hindustan Malayalam Desk | Last Updated : Sep 16, 2021, 01:27 PM IST
  • ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ.
  • രാജു ട്രെയിനിന് മുന്നില്‍ ചാടിയെന്നാണ് പോലീസിന്റെ വിശദീകരണം.
  • തെലങ്കാന ഡി.ജി.പി.യും മൃതദേഹം രാജുവിന്റെതാണെന്ന് സ്ഥിരീകരിച്ചു.
  • അതിക്രൂരമായ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രാജു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
 Telangana Rape Case: ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ

ഹൈദരാബാദ്: തെലങ്കാനയിൽ (Telangana) ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് (Rape) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ (Accused) റെയിൽവെ ട്രാക്കിൽ (Railway Track) മരിച്ച നിലയിൽ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിന്റെ മൃതദേഹമാണ് ഖാന്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ (Police Station) പരിധിയിലെ റെയില്‍വേ പാളത്തില്‍ നിന്ന് കണ്ടെത്തിയത്. 

രാജു ട്രെയിനിന് മുന്നില്‍ ചാടിയെന്നാണ് പോലീസിന്റെ വിശദീകരണം. തെലങ്കാന ഡി.ജി.പി.യും മൃതദേഹം രാജുവിന്റെതാണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കുട്ടിയുടെ അയൽവാസി കൂടിയായ പ്രതിയാണ് ബലാൽസംഗം ചെയ്ത് കുട്ടിയെ കൊന്നതെന്ന് പോലീസ് പറയുന്നു. പിന്നീട് ഇയാളുടെ വീട്ടിൽ നിന്ന് കുട്ടിയുടെ അര്‍ധനഗ്നമായ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് ലഭിച്ചത്. രാജുവിനായി തെലങ്കാനയിലും അയല്‍സംസ്ഥാനങ്ങളിലും ഉള്‍പ്പെടെ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

Also Read: Telangana Rape Case: 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ എൻകൗണ്ടറിൽ കൊല്ലുമെന്ന് മന്ത്രി

കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. അതിക്രൂരമായ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രാജു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് സാധിക്കാതിരുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. 

Also Read: Calicut Gang Rape: പിന്നിൽ വലിയ സംഘം? കോഴിക്കോട് ഇനി പിടിയിലാകാനുള്ളത് രണ്ട് അത്തോളി സ്വദേശികൾ

വിമർശനങ്ങൾ ഉയർന്നതിനെ തുടര്‍ന്ന് രാജുവിനായി പോലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിക്കുകയും ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഇയാളുടെ ചിത്രങ്ങളും തെലങ്കാന പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്. 

Also Read: Mysuru Gang Rape : മൈസൂരു കൂട്ടബലാത്സംഗക്കേസിൽ ഇന്ന് തെളിവെടുപ്പ് നടത്തും; പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞു 

പെണ്‍കുട്ടിയെ ബലാത്സംഗം (Rape) ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലില്‍ (Encounter) വധിക്കുമെന്ന് തെലങ്കാന തൊഴില്‍ വകുപ്പ് മന്ത്രി മല്ല റെഡ്ഡി (Malla Reddy) കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതി മരണത്തിന് അര്‍ഹനാണെന്നും ഉടന്‍ പിടികൂടുമെന്നും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നുമായിരുന്നു മന്ത്രിയുടെ (Minister) വാക്കുകള്‍. ഇതിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News