തെക്കൻ മഹാരാഷ്ട്രയിലെ സാംഗ്ലി അഹല്യദേവി ഹോൾക്കർ റോഡിൽ വാരാന്ത്യങ്ങളിൽ തിരക്ക് നന്നേ കുറവാണ് പതിവ്. എന്നാൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് സങ്കേത് പാൻ എന്ന കടയുടെ സൈഡിലുള്ള 14 ഇഞ്ച് വീഡിയോകോൺ ടിവിക്ക് ചുറ്റും ആളുകൾ കൂടി നിന്നു. സാധനം വാങ്ങാൻ എത്തിയവരും മാധ്യമപ്രവർത്തകരും എല്ലാം അക്കൂട്ടത്തിലുണ്ട്.
കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡൽ വെള്ളി മെഡൽ ജേതാവ് അൽപ്പം നാളുകൾക്ക് മുൻപ് വരെ ഇവിടെ കടയിൽ ഇരുന്ന തങ്ങൾക്ക് പാൻ നൽകിയ ആളാണെന്ന് ആളുകൾ പലരും തിരിച്ചറിയുന്നത് അപ്പോഴാണ്.1990-കളുടെ തുടക്കത്തിലാണ് സാങ്കേതിൻറെ പിതാവ് മഹാദേവ് ഗ്രാമപ്രദേശങ്ങളിൽ നിന്നും മഹാരാഷ്ട്രയിലെ സാംഗ്ലിയിലെത്തിയത്.
ഉന്തു വണ്ടിയിൽ പഴങ്ങൾ വിൽക്കുകയായിരുന്നു ആദ്യം. പിന്നീട് പണം സ്വരൂപിച്ചു ഒരു പാൻ ഷോപ്പ് ആരംഭിച്ചു തുടർന്ന് അതിനടുത്തായി ചായ- പ്രാതൽ സ്റ്റാൾ എന്നിവ തുടങ്ങി.സങ്കേത് കുട്ടിയായിരുന്നപ്പോൾ അച്ഛനെ സഹായിക്കാൻ എത്തുമായിരുന്നു.“ ചായ്, വട പാവ്, പോഹ എന്നിവ ഉണ്ടാക്കാനും സാദാപാൻ, മീത്ത പാൻ, മസാല പാൻ എന്നിവ ഉണ്ടാക്കാനും പഠിച്ചു.
അച്ഛൻ തന്നെയാണ് സാങ്കേതിനെ സ്പോർട്സിലേക്കും എത്തിച്ചത്. സമീപത്തെ ജിമ്മിലേക്ക് സാങ്കേതിനെ ആദ്യം മഹാദേവ് കൊണ്ടു പോയി. അവിടെ വെച്ചാണ് ഭാരോദ്വഹനത്തിൻറെ ബാലപാഠങ്ങൾ സാങ്കേത് പഠിക്കുന്നത്. എന്നാൽ തുടക്കം വിചാരിച്ച അത്രയും എളുപ്പമായിരുന്നില്ല. എന്നാൽ അത് വലിയ പാടുള്ള കാര്യമല്ലെന്നായി. അത് കോമൺവെൽത്ത് ഗെയിംസിലെ വെള്ളിമെഡൽ നേട്ടം വരെയും എത്തിച്ചു. അന്നും തൻറെ പിതാവ് പറഞ്ഞ വാചകങ്ങൾ സാങ്കേത് ഒാർക്കുന്നു. നിനക്ക് ജീവിതത്തിൽ വിജയിക്കണമെങ്കിൽ അൽപ്പം അദ്വാനിക്കൂ. അല്ലെങ്കിൽ കടയിൽ തന്നെ തുടരേണ്ടി വരും.
കുടുംബത്തിലെ മൂത്തമകനായ സാങ്കേതിന് സഹോദരിയും സഹോദരനുമുണ്ട്. അമ്മ രാജശ്രീയപം അച്ഛനൊപ്പം ചായക്കട നടത്തുന്നുണ്ട്. 55 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 248 കിലോ ഉയർത്തിയായിരുന്നു സാങ്കേതിൻറെ നേട്ടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...