വൈറൽ വീഡിയോ: മൃഗങ്ങളുടെ ലോകം വളരെ രസകരമാണ്. മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളുമെല്ലാം ഉൾപ്പെടുന്ന വീഡിയോകൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. മൃഗങ്ങൾ പരസ്പരം സഹായിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മൃഗങ്ങൾ പരസ്പരം സഹായിക്കുന്ന വീഡിയോ നമ്മുടെ ഹൃദയത്തെ സന്തോഷമുള്ളതാക്കും. അവ സന്തോഷത്തോടെ ജീവിക്കുന്നതായി കാണുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെ വേഗം വൈറലാകാറുണ്ട്. മൃഗങ്ങളുടെ ദൃശ്യങ്ങൾ കാണാൻ ധാരാളം ആളുകൾക്ക് താൽപര്യവും ഉണ്ട്.
വേനൽക്കാലത്ത് കുളങ്ങളിലും നദികളിലും കുളിക്കുന്നത് ആനകൾക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. ആനകൾ ഒറ്റയ്ക്കോ കൂട്ടമായോ നദികളിൽ നീന്തുന്നതും കാണാം. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഐഎഫ്എസ് ഓഫീസർ സാകേത് ബഡോല ട്വിറ്ററിൽ പങ്കുവച്ച ദൃശ്യങ്ങളാണ് ഇപ്പോൾ ആളുകൾക്കിടയിൽ ശ്രദ്ധ നേടുന്നത്. ഉത്തരാഖണ്ഡിലെ രാജാജി ഉദ്യാനത്തിൽ ആനക്കൂട്ടം കുടുംബത്തോടൊപ്പം വെള്ളത്തിൽ ഉല്ലസിക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. ഉത്തരാഖണ്ഡിലെ രാജാജി ദേശീയ ഉദ്യാനത്തിൽ അടുത്തിടെ ആനകൾക്കായി പുതിയ വാട്ടർഹോൾ നിർമിച്ചിരുന്നു. ഈ വാട്ടർഹോളിലാണ് ആനക്കൂട്ടം തിമിർത്ത് കുളിക്കുന്നത്. ഭംഗിയുള്ള ആനക്കുട്ടികളും മാതാപിതാക്കൾക്കൊപ്പം കുളിക്കുന്നത് കാണാൻ വളരെ രസകരമാണ്. 16,100 വീഡിയോ ഇതുവരെ കണ്ടത്. 500 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
An Ele family having fun at a newly constructed waterhole in #RajajiTigerReserve.
Life is simple if we don’t complicate it. pic.twitter.com/VFDxQUWLOq— SAKET (@Saket_Badola) July 21, 2022
Viral Video: വ്യത്യസ്തമായൊരു ഫിറ്റ്നസ് ടെസ്റ്റുമായി യുവാവ്; അപകടം പിടിച്ച പണിയെന്ന് സോഷ്യൽ മീഡിയ
വൈറൽ വീഡിയോ: കോവിഡ് വ്യാപനത്തിന് ശേഷം ആരോഗ്യകാര്യങ്ങളിലും ശാരീരികക്ഷമതയിലും പലരും കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി. ഇത്തരത്തിൽ നിരവധി ഫിറ്റ്നസ് ചലഞ്ചുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അവയിൽ പലതും വൈറലാകാറുണ്ട്. വൈവിധ്യമാർന്ന പല ഫിറ്റ്നസ് ചലഞ്ചുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. തന്റെ ഫിറ്റ്‌നസ് പരിശീലനത്തിന്റെ ഭാഗമായി ഒരു കൂറ്റൻ മുട്ടനാടിനോട് മല്ലിടുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കെഡോട്ട് എന്ന ഉപയോക്താവാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 5.2 ദശലക്ഷത്തിലധികം കാഴ്‌ചക്കാരെ നേടി വീഡിയോ വൈറലായിരിക്കുകയാണ്.
ഒരു വലിയ പാറയിൽ വലിയൊരു മുട്ടനാട് നിൽക്കുന്നത് കാണാം. ഒരാൾ തല ഉപയോഗിച്ച് മുട്ടനാടിന്റെ തലയിൽ അമർത്തി ശക്തമായി പുറകിലേക്ക് തള്ളുന്നത് കാണാം. ആട് തിരിച്ചും വളരെ ശക്തിയിൽ തള്ളുന്നുണ്ട്. ഏകദേശം 20 സെക്കന്റോളം ഇരുവരും ശക്തി പരീക്ഷിച്ചു. അതിന് ശേഷം ആട് മനുഷ്യനെ തള്ളിനീക്കുന്നത് കാണാം. എന്നാൽ ഈ ഫിറ്റ്നസ് പരിശീലനം വ്യത്യസ്തമാണെന്ന് പലരും അഭിപ്രായപ്പെട്ടപ്പോൾ ഇത് അപകടകരമാണെന്നാണ് മറ്റുള്ളവർ പറയുന്നത്. ആട് ശക്തമായി ആക്രമിച്ചാൽ തലയ്ക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നും ആടിന്റെ ശക്തമായ ഇടിയേറ്റ് തലയോട്ടി പൊട്ടാൻ വരെ സാധ്യതയുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു.
An Ele family having fun at a newly constructed waterhole in #RajajiTigerReserve.
Life is simple if we don’t complicate it. pic.twitter.com/VFDxQUWLOq— SAKET (@Saket_Badola) July 21, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...