വൈറൽ വീഡിയോ: പാമ്പുകളുടെ പല തരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇതിൽ പല ദൃശ്യങ്ങളും വൈറലാകാറുണ്ട്. വിഷമുള്ള ഇനം പാമ്പുകളും അല്ലാത്തവയും പലപ്പോഴും വീടുകൾക്ക് ഉള്ളിൽ കയറും. വീടിനുള്ളിൽ നിന്ന് പാമ്പുകളെ പിടിക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാരുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
വീടിനകത്ത് ഇട്ടിരുന്ന ഷൂവിനുള്ളിലാണ് മൂർഖൻ പാമ്പ് ഒളിച്ചിരുന്നത്. ഷൂവിനുള്ളിൽ മൂർഖൻ പാമ്പ് ചുരുണ്ടുകൂടി ഇരിക്കുകയായിരുന്നു. തുടർന്ന്, പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ പാമ്പിനെ പിടിക്കാനുള്ള വടി ഉപയോഗിച്ച് ഷൂവിനുള്ളിൽ നിന്ന് പാമ്പിനെ പിടികൂടി. പാമ്പിനെ പിടിക്കാൻ എത്തിയ ഉദ്യോഗസ്ഥ കയ്യിലുള്ള വടി ഉപയോഗിച്ച് ഷൂവിനുള്ളിൽ തട്ടുന്നത് വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ പത്തി വിടർത്തിയ മൂർഖൻ പുറത്തേക്ക് തല നീട്ടി. തുടർന്ന് കുറച്ച് ശരീരം ഷൂവിന് പുറത്തേക്ക് വന്നു.
ALSO READ: Viral video: തന്റെ നാലിരട്ടി വലിപ്പമുള്ള പാമ്പിനെ പിടിയ്ക്കുന്ന കുട്ടി; അമ്പരന്ന് സോഷ്യൽ മീഡിയ
ഉദ്യോഗസ്ഥ കയ്യിലുള്ള പാമ്പ് പിടിത്തത്തിനുള്ള വടി ഉപയോഗിച്ച് മൂർഖനെ പൂർണമായും ഷൂവിനുള്ളിൽ നിന്ന് പുറത്തേക്ക് വലിച്ചെടുത്തു. ആറടിയോളം നീളമുള്ള മൂർഖൻ പാമ്പിനെയാണ് പിടിച്ചത്. പത്തി വിടർത്തി മൂർഖൻ ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമിക്കാൻ തുനിയുന്നതും വീഡിയോയിൽ കാണാം. എന്നാൽ, തന്റെ ടെക്നിക്കുകൾ ഉപയോഗിച്ച് ഉദ്യോഗസ്ഥ പാമ്പിനെ സുരക്ഷിതമായി പിടികൂടി. വീടിനുള്ളിൽ ഷൂ റാക്കിൽ ഇരുന്നിരുന്ന ഷൂവിലാണ് മൂർഖൻ ഒളിച്ചിരുന്നത്. ഷൂ ധരിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണെന്നും ഉദ്യോഗസ്ഥ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
You will find them at oddest possible places in https://t.co/2dzONDgCTj careful. Take help of trained personnel.
WA fwd. pic.twitter.com/AnV9tCZoKS— Susanta Nanda IFS (@susantananda3) July 11, 2022
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദയാണ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. “മൺസൂൺ കാലത്ത് സാധ്യമായ ഏറ്റവും വിചിത്രമായ സ്ഥലങ്ങളിൽ നിന്നും അവരെ കണ്ടെത്തും. ശ്രദ്ധ പുലർത്തുക. പരിശീലനം ലഭിച്ച ആളുകളുടെ സഹായം സ്വീകരിക്കുക," എന്നും സുശാന്ത് നന്ദ വീഡിയോയ്ക്കൊപ്പം കുറിച്ചു. മഴക്കാലത്ത് വീടിനുള്ളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും പാമ്പുകളെ കാണാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...