Cobra Viral Video : 15 അടി നീളമുള്ള മുർഖൻ വീട്ടിലെത്തി, പിന്നീട് നടന്നത് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

Cobra Viral Video നിമിഷങ്ങൾ കൊണ്ട് അവസാനിക്കുന്ന വൈറൽ വീഡിയോയിൽ 15 അടിയോളം നീളമുള്ള അപകടകാരിയായ മൂർഖൻ ഒരു വീട്ടിലേക്ക് എത്തി ചേരുന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 28, 2021, 04:27 PM IST
  • നിമിഷങ്ങൾ കൊണ്ട് അവസാനിക്കുന്ന വൈറൽ വീഡിയോയിൽ 15 അടിയോളം നീളമുള്ള അപകടകാരിയായ മൂർഖൻ ഒരു വീട്ടിലേക്ക് എത്തി ചേരുന്നതാണ്.
  • സാധാരണ നമ്മുക്കൊക്കെ വീട്ടിൽ പാമ്പ് കയറിയാൽ ചിന്തിച്ചാൽ തന്നെ ശരീരം വിറയ്ക്കാൻ തുടങ്ങും,
  • എന്നാൽ അത്തരത്തിലുള്ള ഒന്നാണ് ഈ വീഡിയോയിൽ കാണുന്നത്.
  • ഇതിൽ, വീട്ടിൽ മൂർഖൻ പാമ്പിനെ കണ്ട ഉടൻ തന്നെ ഒരാൾ അടുത്തുവന്ന് രണ്ടു കൈകൊണ്ടും പൊക്കിയെടുത്തു.
Cobra Viral Video : 15 അടി നീളമുള്ള മുർഖൻ വീട്ടിലെത്തി, പിന്നീട് നടന്നത് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

New Delhi : നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും ട്രെൻഡിങ് ആകുകയാണ്. ഈ വീഡിയോകളിൽ പലതും കാണുമ്പോൾ നമ്മൾ ചിരിക്കാതിരിക്കില്ല ചിലപ്പോൾ ഭയന്ന് പോകുകയും ചെയ്യും. ഇത് കൂടാതെ ഈ കൂട്ടത്തിൽ അമ്പരപ്പിക്കുന്ന നിരവധി വീഡിയോകളും ഉണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ആ വീഡിയോ കാണുമ്പോൾ  ഇതൊക്കെ സത്യമാണോ എന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും. അപകടകാരിയായ മൂർഖനെ പിടികൂടുന്ന ഒരാളെ കുറിച്ചുള്ളതാണ് ഈ വീഡിയോ (Cobra Viral Video)

നിമിഷങ്ങൾ കൊണ്ട് അവസാനിക്കുന്ന വൈറൽ വീഡിയോയിൽ 15 അടിയോളം നീളമുള്ള അപകടകാരിയായ മൂർഖൻ ഒരു വീട്ടിലേക്ക് എത്തി ചേരുന്നതാണ്. സാധാരണ നമ്മുക്കൊക്കെ വീട്ടിൽ പാമ്പ് കയറിയാൽ ചിന്തിച്ചാൽ തന്നെ ശരീരം വിറയ്ക്കാൻ തുടങ്ങും, എന്നാൽ അത്തരത്തിലുള്ള ഒന്നാണ് ഈ വീഡിയോയിൽ കാണുന്നത്. 

ALSO READ : viral video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന ആളുടെ നേർക്ക് പത്തിയുയർത്തി പാമ്പ്! കാണാം

ഇതിൽ, വീട്ടിൽ മൂർഖൻ പാമ്പിനെ കണ്ട ഉടൻ തന്നെ ഒരാൾ അടുത്തുവന്ന് രണ്ടു കൈകൊണ്ടും പൊക്കിയെടുത്തു. അതിന് ശേഷം വീഡിയോയിൽ കാണുന്ന ദൃശ്യം കണ്ടാൽ ഞെട്ടും. യഥാർത്ഥത്തിൽ, വ്യക്തി തന്റെ കൈകളിൽ മൂർഖനെ ഉയർത്തിയ ഉടൻ, പാമ്പ് പ്രതികരിച്ചില്ല, എന്നാൽ വ്യക്തി തന്റെ കഴുത്ത് ചലിപ്പിച്ചപ്പോൾ, പാമ്പും അതുപോലെ ചെയ്യാൻ തുടങ്ങി.

ALSO READ : Snakes in Dreams: പാമ്പുകളെ സ്വപ്നത്തിൽ പല തവണ കാണുന്നു, ഈ പരിഹാരങ്ങൾ ചെയ്യുന്നത് നന്ന്

ഈ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലും helicopter_yatra എന്ന പേജിൽ പങ്കിട്ടിരിക്കുന്നത്. വീഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആൾക്കാരാണ് കണ്ടിരിക്കുന്നത്. അത് സമയം മൂർഖനൊപ്പമുള്ള ഇത്തരത്തിലുള്ള വീഡിയോ എടുക്കുന്നതിന് ചില പോസ്റ്റിന് താഴെ വിമർശിച്ചു കൊണ്ട് കമന്റ് രേഖപ്പെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News