Viral video: ഒരു കുഞ്ഞു സഹായം, മാൻ കുഞ്ഞിന്റെ കൊമ്പിൽ കുടുങ്ങിയ മരച്ചില്ല മാറ്റിക്കൊടുത്ത് ജിറാഫ്; വീഡിയോ വൈറൽ

Viral video: മൃഗങ്ങൾ പരസ്പരം സഹായിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്

Written by - Zee Malayalam News Desk | Last Updated : Jun 25, 2022, 05:39 PM IST
  • ഒരു ജിറാഫ് മാൻ കുഞ്ഞിനെ സഹായിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്
  • മൃ​ഗങ്ങളുടെ തമാശ നിറഞ്ഞതും മനോഹരവുമായ വീഡിയോകൾ പങ്കുവയ്ക്കുന്ന യോദ ഫോർ എവർ എന്ന പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
  • വീഡിയോയ്ക്ക് ഒരു ദശലക്ഷത്തിലധികം കാഴ്ചകളും 55,000 ലൈക്കുകളും ലഭിച്ചു
Viral video: ഒരു കുഞ്ഞു സഹായം, മാൻ കുഞ്ഞിന്റെ കൊമ്പിൽ കുടുങ്ങിയ മരച്ചില്ല മാറ്റിക്കൊടുത്ത് ജിറാഫ്; വീഡിയോ വൈറൽ

മൃ​ഗങ്ങളുടെ ലോകം വളരെ രസകരമാണ്. ഇത്തരം വീഡിയോകൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. മൃഗങ്ങൾ പരസ്പരം സഹായിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മൃ​​ഗങ്ങൾ പരസ്പരം സഹായിക്കുന്ന വീഡിയോ നമ്മുടെ ഹൃദയത്തെ സന്തോഷമുള്ളതാക്കും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളി‍ൽ വൈറലായിരിക്കുന്നത്.

ഒരു ജിറാഫ് മാൻ കുഞ്ഞിനെ സഹായിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മൃ​ഗങ്ങളുടെ തമാശ നിറഞ്ഞതും മനോഹരവുമായ വീഡിയോകൾ പങ്കുവയ്ക്കുന്ന യോദ ഫോർ എവർ എന്ന പേജാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാൻ കുഞ്ഞിന്റെ തലയിൽ കുടുങ്ങിയ മരക്കമ്പ് ജിറാഫ് നീക്കം ചെയ്യുന്നുവെന്ന തലക്കെട്ടോടെയാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഒരു ദശലക്ഷത്തിലധികം കാഴ്ചകളും 55,000 ലൈക്കുകളും ലഭിച്ചു.

ALSO READ: Viral Video : ഒരു കടയിലേക്ക് വേണ്ട സാധനം മുഴുവൻ തന്റെ സ്കൂട്ടിയിൽ കയറ്റി യുവാവ്; അന്തംവിട്ട് സോഷ്യൽ മീഡിയ

ഒരു ജിറാഫിനെയും മാൻ കുഞ്ഞിനെയും ദൃശ്യങ്ങളിൽ കാണാം. കൊമ്പിൽ മരക്കമ്പ് കുടുങ്ങിയതിനെ തുടർന്ന് മാൻ കുഞ്ഞ് അസ്വസ്ഥനാകുന്നത് വീഡിയോയിൽ കാണാം. ജിറാഫ് മാൻ കുഞ്ഞിനെ സഹായിക്കാനായി അതിനടുത്തേക്ക് പോകുന്നു. തുടർന്ന് മാൻ കുഞ്ഞിന്റെ കൊമ്പിൽ കുടുങ്ങിയ മരക്കമ്പ് കടിച്ചെടുത്ത് നീക്കുന്നതും കാണാം. ജിറാഫിന്റെ പ്രവൃത്തി വളരെ സന്തോഷം നൽകുന്നതാണെന്നാണ് നിരവധി പേർ കമന്റ് ചെയ്യുന്നത്.

Viral Video: പട്ടി ചന്തയിൽ.. പഴങ്ങളും പച്ചക്കറിയും വാങ്ങുന്ന വീഡിയോ വൈറൽ!

വളർത്തുമൃഗങ്ങളിൽ അറിവും ബുദ്ധിയും കൂടിയ ഒരു ഇനമാണ് നായകൾ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. മനുഷ്യൻ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം തിരിച്ചും സ്നേഹിക്കും ഇവറ്റകൾ.  അതുകൊണ്ടുതന്നെ വളർത്തുമൃഗങ്ങളുടെ പട്ടികയിൽ നായകൾ എപ്പോഴും മുൻപന്തിയിലാണ്. ഇവയുടെ അറിവും കാര്യ വിവരവും തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പട്ടി ചന്തയിൽ വന്ന് തനിക്കാവശ്യമുള്ള പച്ചക്കറികളും പഴങ്ങളും  പണം നൽകി വാങ്ങുന്നത്.  ശരിക്കും പറഞ്ഞാൽ വീഡിയോ കണ്ടാൽ നിങ്ങൾ അത്ഭുതപ്പെട്ടു പോകും എന്ന കാര്യത്തിൽ സംശയമില്ല. ഈ നായയെ ഇത്രയധികം സ്മാർട്ട് ആക്കിയതിന് പിന്നിൽ അതിന്റെ ഉടമയുടെ കൈ ആയിരിക്കും എന്നതിൽ സംശയമില്ലയെങ്കിലും അത് നിർവഹിക്കുന്നത് കാണുമ്പോൾ ശരിക്കും ഞെട്ടിപോകുന്നു. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.

വൈറലാകുന്ന ഈ വീഡിയോ @AbyssNature എന്ന ട്വിറ്റർ അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു നായ ചുവന്ന പ്ലാസ്റ്റിക് ബാഗുമായി പച്ചക്കറി വാങ്ങാൻ മാർക്കറ്റിൽ എത്തിയിരിക്കുന്നത് കാണാം. ശേഷം പച്ചക്കറി വിൽക്കുന്നവരുടെ അടുത്ത് ചെന്ന് തനിക്ക് അതിൽ ഏത് പച്ചക്കറിയാണ് വേണ്ടതെന്ന് കാണിച്ചുകൊടുക്കുകയാണ്. അവർ നായ കാണിച്ച പച്ചക്കറി എടുത്ത് കൊടുക്കുകയും ബാഗിൽ വച്ചിരിക്കുന്ന പണത്തിൽ നിന്നും പച്ചക്കറിയുടെ വില എടുത്തശേഷം ബാക്കി പൈസ ആ ബാഗിൽ തന്നെ വച്ചുകൊടുക്കുകയാണ്. അതിന് ശേഷവും അടുത്തുള്ള പച്ചക്കറി കടകളിൽ നിന്നും ഇതേ രീതിയിൽ തന്നെ നായ പച്ചക്കറി വാങ്ങുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News