വൈറ്റില മേൽപ്പാലം പണി പൂർത്തിയാക്കിയപ്പോൾ അതിൽ മുട്ടതാ കടക്കുന്ന ലോറികളെ പറ്റി പലരും ബെറ്റ് വെച്ചതൊക്കെ നാട്ടിൽ പാട്ടാണ്. കണ്ടെയിനറുകൾ വൈറ്റില മേൽപ്പാലത്തിലൂടെ കടന്ന് പോകില്ലെന്നും അങ്ങനെ പോയാൽ മുകൾ വശം ഇടിക്കുമെന്നായിരുന്നു ആ വാദം. അതൊരു കഥ
എന്തായാലും വാഹനം ഏത് ദിശയിൽ പോയാലും അതിൻറെ നീളവും ഉയരവും കണക്കാക്കി ഒാടിക്കേണ്ടത് ഡ്രൈവറുടെ ചുമതലയാണ്. അല്ലെങ്കിൽ ചിലപ്പോൾ പണി പാലും വെള്ളത്തിൽ കിട്ടിയെന്നും വരും. ഇൻസ്റ്റഗ്രാമിൽ വൈറലായ വീഡിയോ ആണ് സംഭം. എയർ ഇന്ത്യ വിമാനവുമായി പോകുന്ന കണ്ടെയിനറാണ് മേൽപ്പാലത്തിൽ ഇടിക്കുന്നത്.
ഇടിച്ച് ശേഷം വിമാനത്തിൻറെ മുകൾ ഭാഗത്തെ ഭാഗം അടർന്ന് വീഴുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇത് എങ്ങോട്ട് കൊണ്ട് പോകുന്നതാണെന്നോ, എവിടെ നിന്നാണെന്നോ വ്യക്തമല്ല. ഇൻസ്റ്റഗ്രാമിൽ avi.world എന്ന പേജാണ് വീഡിയോ പങ്ക് വെച്ചത്. 6,648 ലൈക്കുകളാണ് വീഡിയോയ്ക്ക് ഇത് വരെ ലഭിച്ചത്.
വൈറൽ വീഡിയോ (Credit: avi.world/ Instagram)
ദൃശ്യത്തിൽ ചിറകുകളും സൈഡ് വശങ്ങളും അടക്കം ഇളക്കി മാറ്റിയ വിമാനമാണുള്ളത്. ഇത് പൊളിക്കാനായി കൊണ്ട് പോകുന്നതാണോ എന്നും ഇൻസ്റ്റഗ്രാമിൽ കമൻറുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...