Viral Video: നടക്കാൻ ഇറങ്ങിയ ആളുടെ പിന്നാലെ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..!

Viral Video:  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു സിംഹം നടന്നുപോകുന്ന ഒരാളുടെ അടുത്തേക്ക് പാഞ്ഞെത്തുന്നത്. വീഡിയോ കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും.

Written by - Ajitha Kumari | Last Updated : Jan 11, 2022, 01:11 PM IST
  • വന്യജീവികളുടെ വീഡിയോകൾ പലപ്പോഴും എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കാറുണ്ട്
  • അപകടകരിയായ ഒരു വന്യമൃഗം നിങ്ങളെ പിന്തുടരുകയാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യും?
  • ഇത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
Viral Video: നടക്കാൻ ഇറങ്ങിയ ആളുടെ പിന്നാലെ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..!

Viral Video:  വന്യജീവികളുടെ വീഡിയോകൾ (Viral Video) പലപ്പോഴും എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കാറുണ്ട്. ചിലപ്പോൾ രണ്ട് മൃഗങ്ങൾ പരസ്പരം കലഹിക്കുന്നത് കാണാം എന്നാൽ മറ്റു ചിലപ്പോൾ ഇവർ പരസ്പരം സ്നേഹിക്കുന്നതും കാണാൻ കഴിയും. 

എന്നാൽ നിങ്ങൾ കാട്ടിൽ നടക്കാൻ പോകുകയാണെന്ന് വിചാരിക്കുക അവിടെ അപകടകരിയായ  ഒരു വന്യമൃഗം നിങ്ങളെ പിന്തുടരുകയാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യും? എപ്പോഴെങ്കിലും നിങ്ങൾ ഇത് ചിന്തിച്ചിട്ടുണ്ടോ..

Also Read: Viral Video: ഒറ്റയ്ക്ക് നൃത്തം ചെയ്യുന്ന വരന് സപ്പോർട്ടായി വധുവിന്റെ കിടിലം ഡാൻസ്! വീഡിയോ വൈറൽ

എന്നാൽ ഇത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video).  വീഡിയോയിൽ ഒരാൾ മലകളിലുടെയും കാടുകളിലുടേയും നടന്നു നീങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. നടന്നു നീങ്ങുന്ന വഴിയൊക്കെ അയാൾ വീഡിയോയിൽ പകർത്തുകയും ചെയ്യുന്നുണ്ട്. 

Also Read: Viral Video: അര്‍ദ്ധരാത്രിയ്ക്ക് റോഡ്‌ മുറിച്ചുകടക്കുന്ന ഭീമന്‍ പെരുമ്പാമ്പ്‌..!! വീഡിയോ വൈറല്‍

 പെട്ടെന്നാണ് ആരോ തന്നെ പിന്തുടരുന്നതായി അയാൾക്ക് തോന്നുന്നത് അത് വീഡിയോയിൽ നമുക്ക് കാണാനും കഴിയും.  തിരിഞ്ഞു നോക്കിയ അയാൾ ശരിക്കും സ്തംഭിച്ചു പോയി. ഒരു സിംഹമായിരുന്നു തന്റടുത്തേക്ക് പാഞ്ഞു വന്നതെന്ന നഗ്നസത്യം അപ്പോഴാണ് അയാൾ അറിഞ്ഞത്. ഈ വീഡിയോ (Viral Video) ഇപ്പോൾ വൈറലാകുകയാണ്.  വീഡിയോ കാണാം..

 

സിംഹത്തെ കണ്ട അയാൾ അലറി വിളിക്കുന്നുണ്ട്.  ഇയാളുടെ ശബ്ദം കേട്ട് സിംഹം കുറ്റിക്കാട്ടിൽ മറയുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ  ലോസ് ഏഞ്ചൽസിൽ നിന്നുമുള്ളതാണ് എന്നാണ് പറയുന്നത്.  ഈ വീഡിയോ ViralHog എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Also Read: Viral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..!

'Scary momnet man is chased by mopuntain lion' എന്നാണ് വീഡിയോയുടെ തലക്കെട്ടിൽ കുറിച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 2,93,252 വ്യൂസ്  ലഭിച്ചിട്ടുണ്ട്. മാത്രമല്ല വീഡിയോയ്ക്ക് നിരവധി പ്രതികരണമാണ് ലഭിക്കുന്നതും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News