Murga Murgi Ka Video: ചിലർക്ക് പകൽ മദ്യപാനം ഒരു സാധാരണ സംഭവമാണ്. അത്തരത്തിൽ മദ്യപിച്ച് ലക്കില്ലാതെ നടക്കുന്നവരും ഒരുപാടാണ്.മൃഗങ്ങൾക്കും ജീവികൾക്ക് സാധാരണ മദ്യം കൊടുക്കരുതെന്നാണ് പറയാറ്. എന്നാൽ ഞെട്ടിച്ച് കളഞ്ഞത് മദ്യപിക്കുന്ന കോഴികളാണ്.
വിചിത്രവും എന്നാൽ രസകരവുമായ ഒരു സംഭവമാണ് വൈറലായത്. പകൽസമയത്ത് ഒരു പൂവൻകോഴിയും പിടക്കോഴിയും ചേർന്ന് ബിയർ കുടിക്കുന്നതാണ് വീഡിയോയിൽ.ഒരു ബിയർ കുപ്പിയും ഒരു ഗ്ലാസ് നിറയെ ബിയറും നിലത്ത് വെച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. ആദ്യം, കോഴി അതിന്റെ കഴുത്ത് വളച്ച് ഗ്ലാസിൽ നിന്ന് ബിയർ കുടിക്കുന്നു. ഇത് കണ്ട പിട കോഴിക്കും പാർട്ടിയിൽ ചേരാൻ ആഗ്രഹം തോന്നി.
അധികം താമസിക്കാതെ കസേരയുടെ അടിയിൽ നിന്ന് പിടക്കോഴിയും ബിയർ കുടിക്കാൻ വന്നു. പിന്നെ നടന്നത് വൻ സംഭവമായിരുന്നു. ആകാശത്ത് പറക്കുന്ന കോഴികളായിരുന്നു വീഡിയോയിൽ. ഇത് വൈറലാവാൻ പിന്നെ അധികം സമയവും വേണ്ടി വന്നില്ല. ഇൻസ്റ്റഗ്രാമിലെ ഒരു മീം പേജാണ് വീഡിയോ പങ്ക് വെച്ചത്.
ALSO READ: Viral Video : സർപ്പങ്ങളുടെ നൃത്തം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ, വീഡിയോ വൈറൽ
ഇതിന് ഇതുവരെ 34k കാഴ്കച്ചക്കാരും 1,400 ലൈക്കുകളും ലഭിച്ചു. മീമുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വീഡിയോയാണിത്.വീഡിയോ കണ്ട് നെറ്റിസൺസ് വലിയ പ്രതികരണമാണ് വീഡിയോക്ക് നൽകിയത്.ഇമോജികൾ കൊണ്ട് കമൻറ് ബോക്സുകളും നിറഞ്ഞു.