സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. അതിനാൽ തന്നെ നിരവധി വീഡിയോകളാണ് ദിനംപ്രതി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുള്ളത്. വിരസമായ ജീവിതത്തിലെയും ജോലിസ്ഥലങ്ങളിലെയും ഒക്കെ ടെൻഷനും വിഷമവും ഒക്കെ മാറ്റാൻ ഇത്തരം വീഡിയോകൾ ആളുകളെ സഹായിക്കാറുണ്ട്. ഇത്തരത്തിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ സിനിമകളിലെ കോമഡി സീനുകളും, ഇൻസ്റ്റാഗ്രാം റീലുകളും യൂട്യൂബ് വിഡിയോകളും ഒക്കെ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
മേരാ ദിൽ യേ പുകാരേ ആജാ എന്ന ലത മകെഷ്കറുടെ ഗാനത്തിന് ഒരു പൊലീസ് ഉദ്യോഗസ്ഥ ചുവടുകൾ വെക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഇതേ ഗാനത്തിന് പാകിസ്താനി പെൺകുട്ടി ചുവടുകൾ വെക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഒട്ടാകെ തരംഗം തീർത്തിരുന്നു. അതിന് ശേഷം നിരവധി പേരാണ് ഇതേ ഗാനത്തിൽ റീലിസ് ചെയ്ത് കൊണ്ട് രംഗത്ത് എത്തിയത്. ഓയീ ആയിഷ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നായിരുന്നു പാകിസ്താനി പെൺകുട്ടിയുടെ വീഡിയോ പങ്കുവെച്ചത്.
ALSO READ: Viral Video: വേട്ടയാടാൻ വന്ന സിംഹത്തെ തൊഴിച്ചെറിഞ്ഞ് ജിറാഫ്- വീഡിയോ വൈറൽ
ഇപ്പോൾ എക്ഷ കേറുങ് ഒഫീഷ്യൽ എന്ന ഇന്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഹിമാചലിൽ എവിടെയോ ഒരു നടു റോഡിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥ ഡാൻസ് കളിക്കുന്ന വീഡിയോയാണ് ഇത്. പൊലീസ് ഉദ്യോഗസ്ഥ അപ്പോഴും യൂണിഫോമിലാണ്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടികഴിഞ്ഞു. കൂടാതെ നിരവധി ലൈക്കും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...