Viral Video | തക്കാളി മുറിക്കണോ? കത്തിയൊന്നും വേണ്ട ഒരു കിറ്റ്കാറ്റ് ബാർ മതി - വീഡിയോ വൈറൽ

കിറ്റ്കാറ്റ് ചോക്ലേറ്റ് കഴിക്കാൻ മാത്രമല്ല വേണേൽ തക്കാളി മുറിക്കാനും ഉപയോ​ഗിക്കാം എന്ന് കാണിച്ചുതരുന്ന വീഡിയോയാണ് ഇത്.

Written by - Zee Malayalam News Desk | Last Updated : Dec 24, 2021, 07:20 PM IST
  • കിറ്റ്കാറ്റ് ബാറിന് മൂർച്ച കൂട്ടുന്നതാണ് വീഡിയോയിലെ ആദ്യ ഭാ​ഗത്തുള്ളത്.
  • ഇത് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന ചോദ്യം ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഉണ്ടാകും.
  • തക്കാളി മുറിക്കാനുള്ള കത്തിയായാണ് വീഡിയോയിൽ ഉള്ളയാൾ കിറ്റ്കാറ്റ് ഉപയോ​ഗിക്കുന്നത്.
Viral Video | തക്കാളി മുറിക്കണോ? കത്തിയൊന്നും വേണ്ട ഒരു കിറ്റ്കാറ്റ് ബാർ മതി - വീഡിയോ വൈറൽ

ന്യൂഡൽഹി: എന്തുകൊണ്ട് ? ഈ ചോദ്യം മനസിൽ വരുന്ന തരത്തിൽ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ (Social Media) നമ്മൾ പലപ്പോഴും കാണാറുണ്ട്. വൈറലായ വീഡിയോകളിൽ പലതും എന്തുകൊണ്ട് എന്നൊരു ചോദ്യം ഉയർത്തുന്നതാണ്. സമൂഹ മാധ്യമങ്ങളിൽ മറ്റും സ്ഥിരമായി നോക്കുന്നവരാണെങ്കിൽ അത്തരത്തിൽ ഒരു വീഡിയോ എങ്കിലും ഒരു ദിവസത്തിൽ നമ്മൾ കാണാറുണ്ട്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Whathowhy (@whathowhystudio)

 

ഇനി അങ്ങനെ ഒരു വീഡിയോ നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ നൂറുകണക്കിന് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന ഒരു വീഡിയോ ഇതാ. കിറ്റ്കാറ്റ് ചോക്ലേറ്റ് കഴിക്കാൻ മാത്രമല്ല വേണേൽ തക്കാളി മുറിക്കാനും ഉപയോ​ഗിക്കാം എന്ന് കാണിച്ചുതരുന്ന വീഡിയോയാണ് ഇത്. കിറ്റ്കാറ്റ് ബാറിന് മൂർച്ച കൂട്ടുന്നതാണ് വീഡിയോയിലെ ആദ്യ ഭാ​ഗത്തുള്ളത്. ഇത് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന ചോദ്യം ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഉണ്ടാകും. തക്കാളി മുറിക്കാനുള്ള കത്തിയായാണ് വീഡിയോയിൽ ഉള്ളയാൾ കിറ്റ്കാറ്റ് ഉപയോ​ഗിക്കുന്നത്. 

Also Read: വാക്സിനേഷൻ വേ​ഗത്തിലാക്കണം, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ഈ വീഡിയോ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം പേജിന്റെ പേര് തന്നെ 'whathowwhystudio' എന്നാണ്. അത് എല്ലാം വിശദീകരിക്കുന്നുണ്ട്. വിചിത്രമായ ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം വൈറലാകുകയും 19,000-ലധികം ലൈക്കുകളുമാണ് നേടിയത്. നൂറുകണക്കിന് കമന്റുകളും ലഭിച്ചു.

Also Read: Viral Video: അമ്മായിയമ്മയുടെ തലയില്‍ മുട്ട അടിച്ച് മരുമകള്‍, വില്ലനായി ഭര്‍ത്താവ്, വീഡിയോ വൈറല്‍

വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെടുന്നുവെങ്കിലും ഇത് വ്യാജമാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News