Viral Video: രാജവെമ്പാലയെ ചുംബിക്കുന്ന യുവാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!

King Cobra Viral Video: ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു യുവാവ് അപകടകാരിയായ ഒരു രാജവെമ്പാലയെ ചുംബിക്കുന്നത്. വീഡിയോ കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടും.  

Written by - Ajitha Kumari | Last Updated : May 22, 2023, 12:05 PM IST
  • വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു യുവാവ് അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കുന്നത്
  • പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്
Viral Video: രാജവെമ്പാലയെ ചുംബിക്കുന്ന യുവാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്.  പൊതുവെ പാമ്പ് എന്ന് കേൾക്കുമ്പോഴേ ആളുകൾക്ക് ഭയമാണ് അപ്പോൾ പിന്നെ കാണുമ്പോഴുള്ള അവസ്ഥ പിന്നെ പറയുകയും വേണ്ട.  പാമ്പുകളെ മനുഷ്യർക്ക് ഇത്രയും പേടിയുണ്ടാകാൻ കാരണം അവയുടെ ഉള്ളിലെ വിഷം തന്നെയാണ്.  ചില പാമ്പുകളുടെ വിഷം തീണ്ടിയാൽ പിന്നെ മരണത്തിന് അധിക സമയം പോലും എടുക്കില്ല എന്നാണ് പറയുന്നത്.  എങ്കിലും പാമ്പുകളെ നന്നായി കൈകാര്യം ചെയ്യുന്നവരും ഉണ്ട് കേട്ടോ.  കൃത്യമായ പരിശീലനവും മനസാന്നിധ്യവും കൊണ്ട് പാമ്പുകളെ പിടിക്കുന്നവരും ധാരാളം ഉണ്ട്.  അത്തരത്തിൽ ഉള്ള ഒരാളാണ് ഇന്നത്തെ ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.  നിക്ക് എന്നാണ് ഇയാളുടെ പേര്.  ഇയാൾക്ക് പാമ്പുകളോട് പ്രത്യേക താൽപര്യം ഉണ്ടെന്ന് ഇദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം കാണുമ്പോൾ തന്നെ നമുക്ക് മനസിലാകും.    

Also Read: Viral Video: ദാഹിച്ചു വലഞ്ഞ ആമയ്ക്ക് വെള്ളം കൊടുത്ത് യുവതി, പിന്നെ സംഭവിച്ചത് കണ്ടാൽ..! വീഡിയോ വൈറൽ

നിക്ക് കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. അതായത് 12 അടി നീളമുള്ള ഒരു രാജവെമ്പാലയുമായിട്ടാണ് അദ്ദേഹത്തെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.  12 അടി നീളമുള്ള രാജവെമ്പാലയെ നിങ്ങൾ ചുംബിക്കുമോ? എന്ന അടിക്കുറിപ്പോടെയാണ്‌ അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ നിക്ക് ഒരു നദിയുടെ തീരത്ത് ഒരു മുട്ടൻ രാജവെമ്പാലയുമായി നിൽക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  വീഡിയോയിൽ രാജവെമ്പാല ക്യാമറമാനെ കൊത്താൻ ആയുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  അതിനിടയിൽ തലയുയർത്തി നിൽക്കുന്ന രാജവെമ്പാലയെ പതിയെ പതിയെ ചെന്ന് അതിന്റെ തലയുടെ പുറംഭാഗത്ത് ഉമ്മ വയ്ക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  എന്നിട്ടും ശാന്തനായി നിക്കിന്റെ കയ്യിൽ ഇരിക്കുന്ന രാജവെമ്പാലയേയും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.  വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Animal and Reptile Addict (@nickthewrangler)

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

മെയ് 8 ന് പങ്കുവെച്ച വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 4 M വ്യൂസും 200 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.  വീഡിയോയ്ക്ക് നിരവധി തരത്തിലുള്ള കമന്റുകളും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News