Weather Update: രാജ്യം കടുത്ത ചൂടിലേയ്ക്ക്!! ഈ സംസ്ഥാനങ്ങളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് കടന്നു

Weather Update:  റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരി മാസത്തില്‍ ഇപ്പോള്‍തന്നെ റിക്കോര്‍ഡ് ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണയായി തണുപ്പ് കാലമായി വിശേഷിപ്പിക്കപ്പെടുന്ന ഫെബ്രുവരി മാസത്തില്‍ താപനില  29 ഡിഗ്രി സെൽഷ്യസിലെത്തിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Feb 23, 2023, 10:46 AM IST
  • ഫെബ്രുവരി മാസത്തില്‍ ഇപ്പോള്‍തന്നെ റിക്കോര്‍ഡ് ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണയായി തണുപ്പ് കാലമായി വിശേഷിപ്പിക്കപ്പെടുന്ന ഫെബ്രുവരി മാസത്തില്‍ താപനില 29 ഡിഗ്രി സെൽഷ്യസിലെത്തിയിട്ടുണ്ട്
Weather Update: രാജ്യം കടുത്ത ചൂടിലേയ്ക്ക്!! ഈ സംസ്ഥാനങ്ങളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് കടന്നു

Weather Update: ശൈത്യകാലം അവസാനിക്കും മുന്‍പ് രാജ്യം കടുത്ത ചൂടിലേയ്ക്ക് നീങ്ങുകയാണ്. 

ഡൽഹി-എൻസിആർ ഉൾപ്പെടെ ഉത്തരേന്ത്യയിൽ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് താപനില വളരെ കൂടുതലാണ്. 

റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരി മാസത്തില്‍ ഇപ്പോള്‍തന്നെ റിക്കോര്‍ഡ് ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണയായി തണുപ്പ് കാലമായി വിശേഷിപ്പിക്കപ്പെടുന്ന ഫെബ്രുവരി മാസത്തില്‍ താപനില  29 ഡിഗ്രി സെൽഷ്യസിലെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി താപനില തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇക്കാരണത്താൽ, ഫെബ്രുവരി മാസത്തിൽ തന്നെ ആളുകൾക്ക് ചൂട് അനുഭവപ്പെട്ടു തുടങ്ങി. 

Also Read:  Wallet and Vastu: പണം എങ്ങിനെ സൂക്ഷിക്കണം? പേഴ്സ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 
 
ഇന്നത്തെ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹിയിൽ ശരാശരി AQI 301 ആണ്, അതായത്, മലിനീകരണതോത്  വളരെ മോശം വിഭാഗത്തിലാണ്.  
 
രാജസ്ഥാൻ-ഗുജറാത്ത് ഉൾപ്പെടെയുള്ള ഈ സംസ്ഥാനങ്ങളിൽ താപനില അതിവേഗം ഉയരുകയാണ്.   ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പരമാവധി താപനില 35-37 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍  ഈ സംസ്ഥാനങ്ങളില്‍  താപനില വീണ്ടും ഉയരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.  

അതേസമയം, ബുധനാഴ്ച രാവിലെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടായിരുന്നു, ഇത് ഈ മാസത്തിൽ അസാധാരണമാണ്. 
 
രാജ്യത്തെ പല സംസ്ഥാനങ്ങളിലും ചൂട് കൂടുമ്പോൾ മറുവശത്ത് പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ സുഖകരമായി മാറുകയാണ്. മേഘാലയ, അസം, ആന്ധ്രാപ്രദേശ്  , ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, സിക്കിം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നു..

ഡൽഹി, യുപി, ഹരിയാന-പഞ്ചാബ്, ജാർഖണ്ഡ്, ബിഹാർ, രാജസ്ഥാൻ തുടങ്ങി പല സംസ്ഥാനങ്ങളിലും താപനില തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാരണത്താൽ, ഇപ്പോൾ തണുപ്പ് ഏതാണ്ട് അവസാനിച്ചതായി കണക്കാക്കാം. 
 
സാധാരണയായി ഫെബ്രുവരി മാസത്തിൽ ഇത്രയധികം ചൂട് ഉണ്ടാകാറില്ല. ഹോളിക്ക് ശേഷമാണ്  ചൂടിന്‍റെ പ്രഭാവം ദൃശ്യമാവുക. എന്നാൽ ഇപ്പോൾ മുതൽ ചൂട് അതിന്‍റെ  നിറം കാണിച്ചു തുടങ്ങിയിരിയ്ക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News