രാജ്യത്ത് 5ജി സേവനങ്ങൾ ഇന്ന് ആരംഭിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി 5G സേവനങ്ങൾ രാജ്യത്തിന് സമർപ്പിക്കും. വർഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് 5G സേവനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നത്. ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികൾക്ക് ഉള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്‌വർക്ക് ദാതാക്കൾ അറിയിച്ചിട്ടുണ്ട്.
കൂടുതൽ വേഗതയും, കപ്പാസിറ്റിയും നൽകുന്നതും കുറഞ്ഞ ലാറ്റെൻസിയുള്ളതും ആയ നെറ്റ്‌വർക്ക് ആണ് 5G. OFDM എന്ന എൻകോഡിങ് ആണ് 5Gയിൽ ഉപയോഗിക്കുന്നത്. ഇത് LTE നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്ന എൻകോഡിങ്ങിനു സമാനമാണ്. 5Gയിലെ വായു മൂലമുണ്ടാകുന്ന ലാറ്റെൻസി LTE നെറ്റ്‌വർക്കിനേക്കാൾ കുറവാണ്. നിലവിലെ 4G LTE നെറ്റ്‌വർക്ക് 1Gbps സ്പീഡ് തരും. എന്നാൽ ഇത് കെട്ടിടങ്ങളിലും മറ്റും തട്ടി ഗാഡത കുറഞ്ഞതാണ് നമുക്ക് ലഭിക്കുന്നത്. പക്ഷെ 5G ഇതിലും 5 മടങ്ങു കൂടുതൽ വേഗത തരുന്നു. അതുകൊണ്ട് തന്നെ 5G വേഗത 4Gയെക്കാൾ വളരെ കൂടുതലാണ്. 10Gbps സ്പീഡ് വരെ 5Gയിൽ ലഭിക്കും.
ഏതു കടുപ്പം പിടിച്ച മൊബൈൽ ഇന്റർനെറ്റ് ആപ്പുകളും ഇതുവഴി എളുപ്പം പ്രവർത്തിപ്പിക്കാൻ സാധിക്കും.5G നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന തരംഗങ്ങൾ പഴയ ടിവി ചാനൽ തരംഗങ്ങളെക്കാൾ കുറവാണ്. ഇവ മില്ലിമീറ്റർ തരംഗങ്ങളെക്കാൾ കൂടുതലുമാണ്. വീട്ടിൽ വെയ്ക്കാവുന്ന റൗട്ടർ പോലുള്ള ആന്റിനകളിൽ നിന്ന് 5G പുറപ്പെടുവിക്കാനാകും. ഇത് മൂലം വലിയ ടവറുകൾ ഒഴിവാക്കാം. സിഗ്നലുകൾ നാല് മടങ്ങു കരുത്തുള്ളതും ആയിരിക്കും. 5G നെറ്റ്‌വർക്ക് ഉപയോഗിച്ച് 4K, 8L, 360-ഡിഗ്രി വീഡിയോ വഴി ഓഗ്മെന്റ് റിയാലിറ്റിയുടെ സഹായത്തോടെ നമുക്കു ചിത്രങ്ങളും വീഡിയോകളും കാണാം. ഓൺലൈൻ ഗെയിമുകളും മറ്റും തടസ്സമൊന്നും കൂടാതെ കളിക്കാനും 5G നെറ്റ്‌വർക്ക് നമ്മെ സഹായിക്കും.
എന്നാൽ 5G ചിലവ് കൂടിയതും അത് പ്രവർത്തിപ്പിക്കുന്ന മൊബൈലുകൾ അതിലും വിലയുള്ളതുമായിരിക്കും. മറ്റു മൊബൈലുകളെ ഇത് പെട്ടെന്ന് തന്നെ വിപണിയിൽ നിന്ന് പുറത്താക്കും. കണക്ഷന്റെ നിലവാരം അതിൽ ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെ ആശ്രയിച്ചിരിക്കും. 5G വന്നാൽ ഒരുപാട് കണക്ഷനുകൾ ഒരേ ചാനലിൽ ഉണ്ടാകും. ഇത് സേവനത്തെ ബാധിക്കാൻ ഇടയുണ്ട്. ഒരേ തരംഗത്തിൽ ഒരുപാട് കണക്ഷനുകൾ വന്നാൽ നെറ്റ്‌വർക്ക് വേഗത കുറയാനും സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...