Covid മഹാമാരി അവസാനിച്ചിട്ടില്ല, മാസ്ക് ധരിക്കൂ, ജാഗ്രത പാലിക്കൂ, മുന്നറിയിപ്പ് നല്‍കി WHO

കൊറോണ മഹാമാരി അവസാനിച്ചിട്ടില്ല എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന.  

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 04:05 PM IST
  • Omicron BA.2 ആണ് ഇന്ത്യയിലും ലോകമെമ്പാടും ഏറ്റവും സാധാരണമായത്.
  • കോവിഡ് വ്യാപനം തുടരുന്നിടത്തോളം, ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്
Covid മഹാമാരി അവസാനിച്ചിട്ടില്ല, മാസ്ക് ധരിക്കൂ, ജാഗ്രത പാലിക്കൂ, മുന്നറിയിപ്പ് നല്‍കി WHO

New Delhi: കൊറോണ മഹാമാരി അവസാനിച്ചിട്ടില്ല എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന.  

ഇന്ത്യയിലടക്കം നിരവധി രാജ്യങ്ങളില്‍  റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന വൈറസ് വ്യാപനത്തില്‍ പുതിയ  പുതിയ Omicron BA.2 വകഭേദമാണ്  കാണപ്പെടുന്നത് എന്നും  ലോകാരോഗ്യ സംഘടനയുടെ പ്രമുഖ ശാസ്ത്രജ്ഞ  (World Health Organisation’s (WHO) chief scientist) സൗമ്യ സ്വാമിനാഥൻ പറഞ്ഞു.  Omicron BA.2 കൂടാതെ,  XE, BA.4, BA.5 എന്നിവയുൾപ്പെടെ കൊറോണ വൈറസിന്‍റ  മറ്റ് നിരവധി വകഭേദങ്ങളും ലോകമെമ്പാടും ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

"നിലവിൽ Omicron BA.2 ആണ് ഇന്ത്യയിലും  ലോകമെമ്പാടും  ഏറ്റവും സാധാരണമായത്. കോവിഡ് വ്യാപനം തുടരുന്നിടത്തോളം, ജാഗ്രത പാലിക്കേണ്ടത്  അനിവാര്യമാണ്", അവര്‍ പറഞ്ഞു.   Omicron BA.2നെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ അവര്‍  മാസ്ക് ഉപയോഗിക്കേണ്ടതിന്‍റെ  ആവശ്യകതയും ചൂണ്ടിക്കാട്ടി.

Also Read:   Covid Update: ഇന്ത്യയിൽ കോവിഡ് കേസുകൾ വര്‍ദ്ധിക്കുന്നു, 24 മണിക്കൂറില്‍ 2,593 പേര്‍ക്ക് വൈറസ് ബാധ

എന്നാല്‍,  ഭാവിയില്‍ മറ്റൊരു ലോക്ക്ഡൗൺ നടപടിയുടെ ആവശ്യമുണ്ടാകില്ല എന്നും മുൻകരുതൽ നടപടിയായി എല്ലാ ആളുകളും മാസ്ക് ധരിക്കണമെന്നും മഹാമാരിയുടെ ആദ്യ നാളുകളില്‍ വൈറസ് പടരുന്നത് തടയാൻ ഇതാണ് പ്രധാന മാര്‍ഗ്ഗം എന്നും അവര്‍ ചൂണ്ടിക്കാട്ടി. 

ഇന്ന് നമുക്ക് നല്ല പരിശോധനാ സൗകര്യങ്ങളും വാക്സിനുകളും ചില ഉപയോഗപ്രദമായ മരുന്നുകളും ഉണ്ട്. അതിനാൽ ലോക്ക്ഡൗൺ പോലുള്ള  നടപടികൾ സ്വീകരിക്കേണ്ടിവരില്ല, മാസ്ക് ധരിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് കാത്തിരിയ്ക്കാതെ എല്ലാ ആളുകളും മാസ്ക് ധരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. 

അതേസമയം, ഡല്‍ഹിയില്‍ Omicron BA.2.12 വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്‌തു, ഇത് കൊറോണ വൈറസിന്‍റെ  Omicron വകഭേദത്തെക്കാള്‍ (BA.2) കൂടുതൽ വേഗത്തില്‍ പകരുന്നതാണ്.  
BA.2.12 വകഭേദം  ആരോഗ്യ വിദഗ്ധര്‍ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്നാല്‍, ഈ വകഭേദം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.  

കഴിഞ്ഞ 24 മണിക്കൂറില്‍  2,593 പുതിയ കോവിഡ്-19 കേസുകളും 44 മരണവുമാണ്  രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News