ഡല്‍ഹി ആര് പിടിക്കും? ഉദ്ധവിന്‍റെ പ്രവചനം

തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത പരാജയം നേരിടേണ്ടി വരുമെന്നാണ് ഉദ്ധവിന്‍റെ പ്രവചനം. 

Last Updated : Feb 8, 2020, 06:31 AM IST
  • തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത പരാജയം നേരിടേണ്ടി വരുമെന്നാണ് ഉദ്ധവിന്‍റെ പ്രവചനം.
  • കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡല്‍ഹിയില്‍ ഭരണം നടത്തുന്ന കെജരിവാള്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു.
ഡല്‍ഹി ആര് പിടിക്കും? ഉദ്ധവിന്‍റെ പ്രവചനം

മുംബൈ:  രാജ്യ തലസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വിധിയെഴുതാന്‍ കാത്തിരിക്കുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ രംഗത്ത്.

ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത പരാജയം നേരിടേണ്ടി വരുമെന്നാണ് ഉദ്ധവിന്‍റെ പ്രവചനം. കഴിഞ്ഞ അഞ്ച് വര്‍ഷമായി  ഡല്‍ഹിയില്‍ ഭരണം നടത്തുന്ന കെജരിവാള്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു.

മാത്രമല്ല പറഞ്ഞ വാക്കുകളെല്ലാം നടപ്പിലാക്കിയ കെജരിവാളിനെ അമിത് ഷായും മോദിയും പ്രശംസിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പരാജയപ്പെട്ട ബിജെപിയ്ക്ക് ഡല്‍ഹിയില്‍ വിജയിക്കണമെന്ന് തോന്നുന്നതില്‍ തെറ്റില്ലെന്നും ശിവസേന മുഖപത്രമായ  സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

ഡല്‍ഹിയില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എംപിമാരും, ബിജെപി മുഖ്യമന്ത്രിമാരും, കേന്ദ്ര മന്ത്രിമാരും പ്രദേശത്തെത്തി മികച്ച പ്രചാരണം നടത്തിയത്. 

പക്ഷെ ഇതിലൊന്നും കാര്യമില്ലയെന്നും എല്ലാം മറികടന്ന് കെജരിവാള്‍ മുന്നിട്ടുനില്‍ക്കുമെന്നും ഒന്നും ചെയ്യാനാവാതെ പ്രധാന്മാന്ത്രിയ്ക്കും അമിത് ഷായ്ക്കും മടങ്ങേണ്ടി വരുമെന്നുമാണ് ശിവസേന പറയുന്നത്.

ഡല്‍ഹിയില്‍ 70 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കാന്‍ ഇരിക്കുന്നത്. രാവിലെ എട്ടു മണിയ്ക്ക് തന്നെ വോട്ടിംഗ് ആരംഭിക്കും. 1,46,92,136 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്.

അതില്‍ 81 ലക്ഷത്തോളം പുരുഷന്മാരും 66 ലക്ഷത്തോളം സ്ത്രീകളുമാണ്.  ഇപ്രാവശ്യം വിജയത്തിനായി ശക്തമായ പോരാട്ടത്തിലാണ് ആംആദ്മിയും ബിജെപിയും.

ആംആദ്മി ഭരണത്തുടര്‍ച്ച നേടുമോ അതോ ബിജെപി ഭരണം കൈയ്ടിപ്പിയില്‍ ഒതുക്കുമോയെന്ന്‍ കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Trending News