Karnataka Assembly Elections 2023: 'യോഗി' മാതൃക കർണാടകയിലും നടപ്പാക്കുമെന്ന് ബിജെപി എംഎൽഎ, വിവാദമായി പ്രസംഗം
Karnataka Assembly Elections 2023: കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ നേതാക്കളും വോട്ടര്‍മാരും ആവേശത്തിലാണ്. അതിനിടെ നേതാക്കല്‍ നടത്തുന്ന വിവാദ പരാമര്‍ശങ്ങളുടെ നീണ്ട നിരയാണ് പുറത്തു വരുന്നത്.
Also Read; Karnataka Assembly Elections 2023: മോഹന വാഗ്ദാനങ്ങളുമായി ബിജെപി, കോൺഗ്രസ് പ്രകടനപത്രികകള്‍, ഒരു താരതമ്യം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നതിനിടെ ബിജെപി എംഎൽഎ നടത്തിയ പരാമര്‍ശം ദേശീയ ശ്രദ്ധ നേടുകയാണ്. അതായത്, കർണാടകയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശ് മാതൃക നടപ്പാക്കുമെന്നാണ് ആവേശത്തില്‍ നേതാവ് പറഞ്ഞു വച്ചത്.
വിജയപൂർ നഗർ മണ്ഡലത്തിലെ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ ആണ് കഥാപാത്രം അവിടെയും തീര്‍ന്നില്ല, ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയോ, ഹിന്ദുക്കള്‍ക്കെതിരെയോ, രാജ്യത്തിനെതിരെയോ സംസാരിച്ചാല്‍ വെടിവച്ചു കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു. വിജയപുരയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന വിവാദ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഹൈന്ദവ വിശ്വാസങ്ങളെ എതിർത്ത് സംസാരിക്കുന്നവരെ ഉത്തർപ്രദേശ് മാതൃകയിൽ നേരിടുമെന്ന് . തോക്കു ചൂണ്ടി വെടി ഉതിർക്കുന്ന ആംഗ്യത്തോടെ ആയിരുന്നു ബസനഗൗഡയുടെ പരാമർശം.
കർണാടകയിലെ വിജയപുരയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു വിവാദ പരാമർശം. "കർണാടകയിൽ ബിജെപി തുടർ ഭരണം പിടിച്ചാൽ ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെ മാതൃകയാകും. രാജ്യത്തിനെതിരെ സംസാരിക്കുന്നവരെയും ഹൈന്ദവ വിശ്വാസത്തെ അപമാനിക്കുന്നവരെയും വെടിവച്ചു കൊല്ലും. ആരെയും ജയിലിലടക്കാൻ പോകുന്നില്ല. റോഡിൽ വച്ച് തന്നെ കാര്യങ്ങൾ തീരുമാനിക്കും " യത്നാൽ പറഞ്ഞു.
ഉത്തർപ്രദേശിൽ മുൻ എംപി ആതിഖ് അഹമ്മദ് കൊല്ലപ്പെട്ട സംഭവം സൂചിപ്പിക്കവെയായിരുന്നു യത്നാലിന്‍റെ ഭീഷണി കലർന്ന മുന്നറിയിപ്പ്. ഉത്തർപ്രദേശ് സർക്കാറിന്‍റെ കുറ്റവാളികളോടുള്ള സമീപനം വിവരിച്ചും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയുമായിരുന്നു നേതാവിന്‍റെ പ്രസംഗം. ഏറ്റുമുട്ടൽ കൊലപാതകത്തെയും കസ്റ്റഡി കൊലപാതകങ്ങളെയും ന്യായീകരിക്കുന്ന പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...