Court Ruling: ഭര്‍ത്താവിനെ കൊന്ന ഭാര്യയ്ക്കും കുടുംബ പെന്‍ഷന്​ അവകാശം, പഞ്ചാബ്​ - ഹരിയാന കോടതിയുടെ ഉത്തരവ്

അടുത്തിടെ ഇന്ത്യയിലെ കോടതി മുറികളില്‍ നിന്നും പുറത്തുവരുന്ന വിധി ന്യായങ്ങള്‍ നിയമം അറിയില്ലത്ത  വെറും സാധാരണക്കാരെപ്പോലും അമ്പരപ്പിക്കാറുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Jan 31, 2021, 08:33 PM IST
  • ഭര്‍ത്താവിനെ കൊന്നാല്‍പോലും ആ സ്​ത്രീക്ക്​ കുടുംബ പെന്‍ഷന്​ (Family Pension) അവകാശമുണ്ടെന്നാണ് പഞ്ചാബ്​ - ഹരിയാന കോടതിയുടെ ( Punjab and Haryana High Court) ഉത്തരവ്.
  • കോടതി സര്‍ക്കാരിന്‍റെ തീരുമാനം റദ്ദാക്കുക മാത്രമല്ല, കുടിശ്ശികയടക്കം രണ്ട്​ മാസത്തിനകം പെന്‍ഷന്‍ പുന:സ്​ഥാപിക്കണമെന്ന്​ ബന്ധപ്പെട്ട വകുപ്പിനോട്​ ഉത്തരവിടുകയും ചെയ്തു.
Court Ruling: ഭര്‍ത്താവിനെ കൊന്ന ഭാര്യയ്ക്കും കുടുംബ പെന്‍ഷന്​ അവകാശം, പഞ്ചാബ്​ - ഹരിയാന കോടതിയുടെ ഉത്തരവ്

ചണ്ഡിഗഢ്​: അടുത്തിടെ ഇന്ത്യയിലെ കോടതി മുറികളില്‍ നിന്നും പുറത്തുവരുന്ന വിധി ന്യായങ്ങള്‍ നിയമം അറിയില്ലത്ത  വെറും സാധാരണക്കാരെപ്പോലും അമ്പരപ്പിക്കാറുണ്ട്.  

കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈ ഹൈക്കോടതി  (Mumbai High Court) ജഡ്ജി പുഷ്‌പ വിരേന്ദ്ര ഗനേഡിവാല POCSO കേസില്‍  പുറപ്പെടുവിച്ച വിധി വാചകങ്ങള്‍ നല്‍കിയ ഞെട്ടല്‍ മാറും മുന്‍പാണ്‌  പഞ്ചാബ്​ - ഹരിയാന ഹൈക്കോടതിയുടെ  ഒരു  ഉത്തരവ്  പുറത്തുവരുന്നത്.

ഭര്‍ത്താവിനെ കൊന്നാല്‍പോലും ആ സ്​ത്രീക്ക്​ കുടുംബ പെന്‍ഷന്​  (Family Pension) അവകാശമുണ്ടെന്നാണ്  പഞ്ചാബ്​ - ഹരിയാന കോടതിയുടെ ( Punjab and Haryana High Court) ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരന്‍ മരണമടഞ്ഞാല്‍ അയാളുടെ കുടുംബത്തിനുള്ള സാമ്പത്തിക  സഹായം എന്ന നിലയിലുള്ള ക്ഷേമപദ്ധതിയാണ്​ കുടുംബ പെന്‍ഷന്‍ എന്നും ഇത്​ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പോലും ഭാര്യക്ക്​ അര്‍ഹതപ്പെട്ടതാണെന്നും കോടതി  നിരീക്ഷിച്ചു.  ജനുവരി 25നായിരുന്നു കേസ് കോടതി പരിഗണിച്ചത്.

ഹരിയാന  (Haryana) സര്‍ക്കാര്‍ ജീവനക്കാരന്‍ ആയിരുന്ന  തര്‍സേം സിംഗ്  2008ലാണ്  മരണപ്പെട്ടത്.  ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന തുടര്‍ അന്വേഷണത്തില്‍  ജീവനക്കാരന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു.  പിന്നീട്  ഇയാളുടെ ഭാര്യ  ബല്‍ജീത്​ കൗറിനെതിരെ കൊലക്കേസ്​ ചുമത്തി​ 2011ല്‍ ശിക്ഷിക്കുകയും ചെയ്​തു. ഇതോടെ അതുവരെ നല്‍കിവന്നിരുന്ന കുടുംബ പെന്‍ഷന്‍ ഹരിയാന സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇതിനെതിരെ കൗര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. ഹര്‍ജി പരിഗണിച്ച പഞ്ചാബ്​- ഹരിയാന കോടതി സര്‍ക്കാരിന്‍റെ തീരുമാനം  റദ്ദാക്കുകയായിരുന്നു.

Also read: വസ്ത്രത്തിന് മുകളിലൂടെ സ്തനത്തിൽ പിടിക്കുന്നത് POCSO കേസല്ലെന്ന വിവാദ വിധി നൽകിയ ആ വനിത ജഡ്ജി ആര്?

കോടതി സര്‍ക്കാരിന്‍റെ തീരുമാനം  റദ്ദാക്കുക മാത്രമല്ല, കുടിശ്ശികയടക്കം രണ്ട്​ മാസത്തിനകം പെന്‍ഷന്‍ പുന:സ്​ഥാപിക്കണമെന്ന്​ ബന്ധപ്പെട്ട വകുപ്പിനോട്​  ഉത്തരവിടുകയും ചെയ്തു.

Also read: ഭാര്യ ഗര്‍ഭിണി, 3 മാസമായി Sex ഇല്ല, നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന്‍റെ മറുപടിയില്‍ അമ്പരന്ന് പോലീസ്

1972ലെ സി.സി.എസ്​ പെന്‍ഷന്‍ റൂള്‍ അനുസരിച്ച്‌​ വിധവകള്‍ക്ക്​ കുടുംബ പെന്‍ഷന്​ അര്‍ഹതയുണ്ടെന്ന്​ കോടതി വിമര്‍ശിച്ചു.  വിധവ സര്‍ക്കാര്‍ ​ഉദ്യോഗസ്​ഥ ആണെങ്കിലും പുനര്‍വിവാഹിത ആയാലും ഈ അവകാശം നിഷേധിക്കാന്‍ പാടില്ലെന്നും കോടതി  ചൂണ്ടിക്കാട്ടി. 

ഹര്‍ജിക്കാരിയായ  ബല്‍ജീത്​ കൗര്‍ ഇപ്പോഴും  ശിക്ഷ അനുഭവിച്ചു വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News