ഡൽഹി വീണ്ടും മാസ്കിലേക്ക്? തീരുമാനം ഇന്നറിയാം

ഡൽഹിയിൽ കോവിഡ് വ്യാപനം ഉയർന്ന തോതിലേക്ക്. സാഹചര്യം വിലയിരുത്താൻ ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഇന്ന് യോഗം ചേരും . ഗവർണർ അനിൽ ബൈജാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത് . മാസ്ക്ക് നിർബന്ധമാക്കുന്നതും സ്കൂൾ ക്ലാസുകൾ ഓൺലൈൻ-ഓഫ്ലൈൻ രീതികൾ നടപ്പാക്കുന്നതും ചർച്ചയാവും . സർക്കാറിന് കീഴിലുള്ള ആശുപത്രികളിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം ചെയ്യുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു . 

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 08:34 AM IST
  • ഡൽഹിയിൽ കോവിഡ് വ്യാപനം ഉയർന്ന തോതിലേക്ക്
  • ആറ് ജില്ലകളിലും മാസ്ക്ക് നിർബന്ധമാക്കി
  • ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
 ഡൽഹി വീണ്ടും മാസ്കിലേക്ക്? തീരുമാനം ഇന്നറിയാം

ഡൽഹിയിൽ കോവിഡ് വ്യാപനം ഉയർന്ന തോതിലേക്ക്. സാഹചര്യം വിലയിരുത്താൻ ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഇന്ന് യോഗം ചേരും . ഗവർണർ അനിൽ ബൈജാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത് . മാസ്ക്ക് നിർബന്ധമാക്കുന്നതും സ്കൂൾ ക്ലാസുകൾ ഓൺലൈൻ-ഓഫ്ലൈൻ രീതികൾ നടപ്പാക്കുന്നതും ചർച്ചയാവും . സർക്കാറിന് കീഴിലുള്ള ആശുപത്രികളിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം ചെയ്യുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു . 

കോവിഡ് വ്യാപനസാഹചര്യത്തിൽ ലഖ്നൗ,നോയിഡ,ഗാസിയാബാദ് എന്നിവയുൾപ്പെടെ ആറ് ജില്ലകളിലും മാസ്ക്ക് നിർബന്ധമാക്കി. ക്ലാസുകളിൽ ഓൺലൈൻ രീതിയിലും ഹാജരാകുന്നത് അനുവദിക്കണമെന്ന് ഹരിയാന വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി . 

കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി രോഗവ്യാപനം തടയാനും നിർദേശമുണ്ട് . രോഗബാധിതർ കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കും . വാക്സിനേഷൻ വർധിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര യാത്രക്കാരുടെ സാംപിളുകൾ നിർബന്ധമായും ജനിതക ശ്രേണീകരണ പരിശോധന നടത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി . 

കുട്ടികൾക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്കൂൾ അധികൃതർക്ക് കർശന നിർദേശം നൽകി . കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ ഇനിയുമുണ്ടായേക്കുമെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു . പുതിയ വകഭേദങ്ങളുടെ സ്ഥിരീകരണത്തിനായി മൂന്നുതലത്തിലുള്ള പരിശോധന ആവശ്യമാണ് . എക്സ് ഇ വകഭേദം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ജാഗ്രത പാലിക്കുന്നുണ്ട് . 

ഡൽഹിയിൽ കോവിഡ് കേസുകളിലെ വർധനയിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ . സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ സമയത്ത് കൂടുതൽ നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .  

കേസുകൾ കുറഞ്ഞതിനെ തുടർന്ന് ഫെബ്രുവരിയിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു . സ്കൂളകൾക്ക് പ്രത്യേക മുൻകരുതൽ നിർദേശം നൽകി . ഭാഗികമായി സ്കൂളുകൾ അടക്കുന്ന കാര്യം ആവശ്യമെങ്കിൽ മാത്രമെ പരിഗണിക്കൂ . 
കോവിഡ് സ്ഥിരീകരിച്ച ‌കുട്ടികളുടെ ക്ലാസുകൾക്ക് മാത്രം അവധി നൽകിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം. വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് പഠനം മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ തീരുമാനം .  സ്ഥാപനങ്ങളിൽ ആർക്കെങ്കിലും രോഗം റിപ്പോർട്ട് ചെയ്താൽ വിദ്യാഭ്യാസ ഡയറക്ട്രേറ്റിനെ അറിയിക്കണമെന്ന് നിർദേശമുണ്ട് . 

സർക്കാരും ആരോഗ്യ വിഭാഗവും കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചു വരികയാണ് . ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും നിരീകഷിക്കുന്നുണ്ട് . നോയിഡ,ഗുരുഗ്രാം എന്നിവിടങ്ങളിലും കേസുകൾ വർധിക്കുകയാണ് . ഗാസിയാബാദിലെ സ്വകാര്യ സ്കൂളിലെ 10 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു .നോയിഡയിലെ ഒരു സ്കൂളിൽ 3 അധ്യാപകർക്കും 15 വിദ്യാർഥികൾക്കും രോഗബാധയുണ്ട് .

Trending News