ഡൽഹി: ഡൽഹിയിൽ പ്രശാന്ത് വിഹാറിൽ സ്ഫോടനം. വ്യാഴാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് സ്ഫോടനം നടക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സംഭവം. 11.48ന് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, ഫയർ ഫോഴ്സ് എന്നിവർ സ്ഫോടനം നടന്ന സ്ഥലത്തേക്ക് എത്തി.
പ്രശാന്ത് വിഹാറിൽ കഴിഞ്ഞ മാസം സിആർപി സ്കൂളിന് സമീപത്തും സ്ഫോടനം നടന്നിരുന്നു. അപകടത്തിൽ സ്കൂളിന്റെ മതിൽക്കെട്ട് തകർന്നു. ആളപായം ഉണ്ടായില്ല. സ്ഫോടനം നടന്ന രണ്ടിടങ്ങളിൽ നിന്നും വെളുത്ത പൊടി പോലുള്ള പദാർഥം പോലീസിന് ലഭിച്ചിരുന്നു. എൻഐഎയും പരിശോധന നടത്തും.
#WATCH | Delhi | Teams of the Delhi Police Crime Branch, Special Cell and Bomb Disposal Squad are present on the spot, where an explosion occurred in the Prashant Vihar area today. The area has been cordoned off. pic.twitter.com/GincnzmAJ9
— ANI (@ANI) November 28, 2024
''പ്രശാന്ത് വിഹാറിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന സന്ദേശം ഞങ്ങൾക്ക് രാവിലെ 11.48ന് ലഭിച്ചു. ഉടൻ തന്നെ അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്''- ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥൻ പിടിഐയോട് വ്യക്തമാക്കി.
VIDEO | Explosion reported in Prashant Vihar area of #Delhi. Fire tenders reach the spot. More details awaited.
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/Rchohvl1vY
— Press Trust of India (@PTI_News) November 28, 2024
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.