മൊറാദാബാദ്: അമ്മയ്ക്കൊപ്പം ഉറങ്ങികിടന്ന എട്ടുമാസമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി.
ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം നടന്നത്. ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് ഗല്ഷഹീദ് റോഡ്വെയ്സ് ബസ് സ്റ്റാന്‍ഡില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചു.
തിങ്കളാഴ്ചയാണ് കുഞ്ഞിനെ കാണാനില്ലെന്നും പറഞ്ഞ് കുഞ്ഞിന്റെ അമ്മ പൊലീസിന് പരാതി നല്‍കിയത്. പരാതിയിന്മേല് അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ തട്ടികൊണ്ടുപോയത് കാണാന്‍ കഴിഞ്ഞത്.
ദൃശ്യങ്ങളില്‍ കാണുന്നവരെ കുട്ടിയുടെ അമ്മയ്ക്ക് പരിചയമുണ്ടായിരുന്നു. ഇവര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് കുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത്. അവിടെവച്ച് സൗഹൃദം സ്ഥാപിച്ച യുവതി ബ്ലാങ്കറ്റും മരുന്നും കുഞ്ഞിനുവേണ്ടി വാങ്ങികൊടുത്തുവെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിനോട് പറഞ്ഞു.
മാത്രമല്ല ആ സ്ത്രീ തനിക്കൊപ്പമാണ് കിടന്നുറങ്ങിയതെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. ഇതില്‍ സംശയം തോന്നിയ പൊലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ കെട്ടഴിയുന്നത്.
അമ്മയുടെയും കുഞ്ഞിന്റെയും അടുത്തു കിടന്നുറങ്ങിയ സ്ത്രീ എല്ലാവരും ഉറങ്ങിയപ്പോള്‍ പതുക്കെ എണീറ്റ് കുഞ്ഞിനേയും എടുത്തുകൊണ്ടു പോകുന്നത് ദൃശ്യത്തില്‍ വ്യക്തമായിരുന്നു.
വീഡിയോ കാണാം:
#WATCH Moradabad: A woman & a man steal an 8-month-old baby who was sleeping next to her mother at a Roadways Bus stand in Galshaheed area on October 7. pic.twitter.com/gsVVsvCWgx
— ANI UP (@ANINewsUP) October 8, 2019