ഉത്തര്‍പ്രദേശില്‍ സ്ത്രീയെ ഭര്‍ത്താവിന്‍റെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ സ്ത്രീയെ ഭര്‍ത്താവിന്‍റെ മുന്നില്‍വെച്ച് നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി.

Last Updated : Oct 7, 2017, 10:17 AM IST
ഉത്തര്‍പ്രദേശില്‍ സ്ത്രീയെ ഭര്‍ത്താവിന്‍റെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ സ്ത്രീയെ ഭര്‍ത്താവിന്‍റെ മുന്നില്‍വെച്ച് നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി.

ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം സ്ത്രീയ്ക്കുനേരെ തോക്കുചൂണ്ടിയാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് അക്രമത്തിനിരയായ സിത്രീ റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ചശേഷം അക്രമികള്‍ അവരെ കരിമ്പിന്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയിട്ടാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. മാത്രമല്ല അക്രമികള്‍ അവരുടെ കുഞ്ഞിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി സ്ത്രീ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  സ്ത്രീയെയും ഭര്‍ത്താവിനെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി മുസഫര്‍നഗര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു. 

Trending News