Assault case: രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂര പീഡനം; യുവതിയെ ബലാത്സംഗം ചെയ്ത് റോഡിൽ ഉപേക്ഷിച്ചു

പുലർച്ചെ 3.20ഓടെ ഒരു നാവിക ഉദ്യോ​ഗസ്ഥനാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 12, 2024, 10:50 AM IST
  • യുവതിയെ ബലാത്സംഗം ചെയ്ത് റോഡിൽ ഉപേക്ഷിച്ചു
  • ഒരു നാവിക ഉദ്യോ​ഗസ്ഥനാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്
  • യുവതിയെ മറ്റൊരിടത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം
Assault case: രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂര പീഡനം; യുവതിയെ ബലാത്സംഗം ചെയ്ത് റോഡിൽ ഉപേക്ഷിച്ചു

രാജ്യ തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ ക്രൂരത. തെക്കുകിഴക്കൻ ഡൽഹിയിലെ സരായ് കാലേ ഖാനിൽ യുവതിയെ ബലാത്സംഗം ചെയ്ത് റോഡിൽ ഉപേക്ഷിച്ചു. ഒഡിഷ സ്വദേശിയായ 34 കാരിയാണ് ക്രൂര പീഡനത്തിനിരായയത്.

വെള്ളിയാഴ്ച പുലർച്ചെ 3.20ഓടെ ഒരു നാവിക ഉദ്യോ​ഗസ്ഥനാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ​ഗുരുതരവസ്ഥയിലുള്ള യുവതി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. 

Read Also: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സ്വാസിക, ബീന ആന്റണി, മനോജ്, എന്നിവർക്കെതിരെ കേസ്

ചോരയിൽ കുളിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. ജനനേന്ദ്രിയത്തിൽ രക്തസ്രാവം കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമികളെക്കുറിച്ച് വിവരം നൽകാൻ യുവതിക്കായിട്ടില്ലെന്നും ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷം വിശദമായി മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. യുവതിയെ മറ്റൊരിടത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. 

ഒരു വർഷം മുമ്പാണ് നഴ്സിം​ഗ് കോഴ്സ് കഴിഞ്ഞ യുവതി ഡൽഹിയിൽ എത്തിയത്. രണ്ട് മാസം മുമ്പ് മാതാപിതാക്കൾ യുവതിയെ വീട്ടിലേക്ക് തിരികെ കൊണ്ട് പോകാൻ ശ്രമിച്ചുവെങ്കിലും യുവതി തയ്യാറായിരുന്നില്ല. ഒരു മാസം മുമ്പ് യുവതിയുടെ മൊബൈൽ ഫോൺ നഷ്ടമായി. ഇതോടെ വീട്ടുക്കാരുമായുള്ള ബന്ധം ഇല്ലാതെയായി.

പണം തീർന്നതോടെ താമസിക്കാൻ ഇടമില്ലാതായ യുവതി കഴിഞ്ഞ രണ്ട് ദിവസമായി തെരുവിലാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് കണ്ടെത്തി. രാത്രി അലഞ്ഞ് നടക്കുന്നതും എടിഎമ്മിനടുത്ത് കിടന്നുറങ്ങുന്നതും സിസിടിവികളിൽ നിന്ന് കണ്ടെത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News