ന്യൂഡല്‍ഹി : ബി .ജെ പി നയിക്കുന്ന എന്‍ .ഡി എ യുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ 2019 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സീറ്റ് വര്‍ധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് അവകാശപ്പെട്ടു .സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയുമായി നടത്തിയ എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് രാജ്നാഥ് സിംഗ് പ്രസ്തുത അവകാശവാദം നടത്തിയത് .
നരേന്ദ്ര മോഡി അധികാരത്തിലേറിയ ശേഷം അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ ഇമേജ് വര്‍ധിച്ചിട്ടുണ്ട്.ഇന്ന്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബി ജെ പി ക്ക് 2014 ലെക്കല്‍ സീറ്റ് കിട്ടും എന്നാണ് ഈയടുത്ത് നടത്തിയ സര്‍വേകളില്‍ എല്ലാം തെളിഞ്ഞിട്ടുള്ളത് "അദ്ദേഹം അവകാശപ്പെട്ടു
വരാനിരിക്കുന്ന യു .പി നിയമ സഭാ തിരഞ്ഞെടുപ്പിന് പ്രമുഖനായ വ്യക്തിത്വത്തെ തന്നെ മുഖ്യ മന്ത്രി സ്ഥാനാര്‍ഥി ആയി നിര്‍ത്തും എന്നും അദ്ദേഹം സീ ന്യൂസിനോട് പറഞ്ഞു. "യുപി യില്‍ സമാജ് വാദി പാര്‍ട്ടിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ട്ടപ്പെട്ടു .ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു ബി.ജെ പിക്ക് മത്സരിക്കാന്‍ യു .പിയില്‍ മത്സരിക്കാന്‍ നല്ല ആളുകളെ കിട്ടാത്ത പ്രശ്നമില്ല . എല്ലാവര്‍ക്കും അറിയുന്ന ഒരാളെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആക്കും " അദ്ദേഹം കൂട്ടി ചേര്‍ത്തു.
ജെ .എന്‍ യു വിഷയത്തിലും ഉത്തര്‍ഖണ്ട് പ്രതിസന്ധി ,കശ്മീരിലെ പി .ഡി പി യുമായുള്ള സഖ്യഭരണം തുടങ്ങിയ വിഷയങ്ങളിലും രാജ് നാഥ് സിംഗ് തന്‍റെ അഭിപ്രായം രേഖപ്പെടുത്തി . രാജ്യത്തെ തകര്‍ക്കാനുള്ള ഒരു ശ്രമത്തെയും വെച്ച് പൊറുപ്പിക്കില്ലെന്ന് ജെ .എന്‍ .യു വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം പ്രതികരിച്ചു
കശ്മീരിലെ പി .ഡി പിയുമായുള്ള ബന്ധത്തില്‍ യാതൊരു വിള്ളലുകളും ഇല്ലെന്നും ഉത്തര്‍ഘണ്ടിലെ പ്രതിസന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയം ആണെന്നും ബി ജെ പിക്ക് അക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു. അതേ സമയം ഇശ്രത്ത് ജഹാന്‍ കേസിനെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു." അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്..ഇപ്പോള്‍ എനിക്കതില്‍ പ്രതികരിക്കാനാവില്ല "അദ്ദേഹം പറഞ്ഞു. മുഴുവന്‍ അഭിമുഖം ഇവിടെ കാണാം.