Zee News Opinion Poll: രാജ്യം ഏറെ ആവേശത്തോടെ, ആകാംഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു... NDA Vs INDIA, ബിജെപിയുടെ നേതൃത്വത്തിലുള്ള NDA സഖ്യത്തെ നേരിടാന്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യത്തിന്‍റെ കീഴില്‍ പ്രാദേശിക പാര്‍ട്ടികള്‍ (ചില പാര്‍ട്ടികള്‍ ഒഴികെ) ഒന്നിയ്ക്കുകയാണ്.
Also Read: Lok Sabha Election 2024: മിഷന്‍ 370 തയ്യാര്‍!! ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഈ ആഴ്ച പുറത്തിറക്കിയേക്കും
ഏറെ ആവേശകരമായിരിയ്ക്കും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം വികസനത്തിന്‍റെ പാതയിലൂടെ മുന്നേറുന്ന അവസരമാണ്. കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷത്തിന്‍റെ പക്കല്‍ ആയുധമില്ലാത്ത അവസ്ഥയാണ്.... എങ്കിലും, വിലക്കയറ്റം, തൊഴിലില്ലായ്മ, മതേതരത്വം തുടങ്ങിയ പഴയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായി രംഗത്തുണ്ട്.
Also Read: April Planetary Transit 2024: ഏപ്രില്‍ മാസത്തില്‍ ഈ രാശിക്കാര്‍ക്ക് ലോട്ടറി, സ്ഥാനക്കയറ്റത്തിനൊപ്പം ശമ്പളവും വർദ്ധിക്കും!!
ഈ സമയം, Zee News നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലം പുറത്തു വന്നിരിയ്ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ മൂഡ് എങ്ങിനെയാണ് എന്നറിയുക എന്നതാണ് ഈ സര്‍വേ കൊണ്ട് ഉദ്ദേശിക്കുന്നത്.
ZEE NEWS-MATRIZE നടത്തിയ ഈ സര്‍വേയില്‍ , 87,000 പുരുഷന്മാരും 54,000 സ്ത്രീകളും 27,000 ആദ്യ വോട്ടർമാരും പങ്കെടുത്തിട്ടുണ്ട്. രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലും സര്‍വേ സംഘം കടന്നുചെന്നിട്ടുണ്ട് എന്നതാണ് എന്നതാണ് ഈ സര്‍വേയുടെ പ്രത്യേകത.
ഇത് വെറും അഭിപ്രായ സർവേകളാണ്. ഇതില്‍ കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്ര പ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ എന്താണ് പറയുന്നത്? ഏത് പാര്‍ട്ടിയ്ക്ക് പിന്തുണ നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നു? ദക്ഷിണേന്ത്യയില്‍ ആര് ജയിക്കും? ഒഴുക്കിനെതിരെ നീന്തുകയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്...!!
രാജ്യത്തിന്‍റെ രാഷ്ട്രീയ ഭൂപടം അനുസരിച്ച്, രാജ്യത്തെ പല സോണുകളായി വിഭജിച്ചാണ് സര്‍വേ നടത്തിയിരിയ്ക്കുന്നത്. ഇപ്പോള്‍ രാജ്യത്തിന്‍റെ ദക്ഷിണ ഭാഗത്തുള്ള സംസ്ഥാനങ്ങളിലെ ആളുകളുടെ രാഷ്ട്രീയ മാനസികാവസ്ഥയാണ് പുറത്തുവിടുന്നത്. 24ലെ സർക്കാരിനെക്കുറിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഈ അഭിപ്രായ വോട്ടെടുപ്പിൽ നിന്ന് മനസ്സിലാകും? വോട്ടറുടെ മനസ്സിൽ എന്താണ് നടക്കുന്നത്? എന്തെല്ലാം പ്രശ്‌നങ്ങളാണ് അവര്‍ക്ക് മുന്നില്‍ ഉള്ളത്? വോട്ടറുടെ മനസ് ഏത് ദിശയിലേക്കാണ് പോകുന്നത്? ഈ തിരഞ്ഞെടുപ്പിന്‍റെ ആവേശം അക്കങ്ങളായി മാറുമ്പോൾ ആർക്ക് എത്ര സീറ്റ് നല്‍കാന്‍ അവര്‍ക്ക് കഴിയുമെന്നും അറിയാന്‍ സാധിക്കും.
കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നിവ ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിലെ ആളുകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൂഡ് അറിയാം......
കർണാടക അഭിപ്രായ വോട്ടെടുപ്പ്
ZEE NEWS, MATRIZE എന്നിവയുടെ സർവേ പ്രകാരം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കര്‍ണാടകയില്‍ എൻഡിഎയ്ക്ക് 23 സീറ്റും കോൺഗ്രസിന് 5 സീറ്റും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടകയിൽ ആകെയുള്ള 28 സീറ്റുകളിൽ പരമാവധി 23 സീറ്റുകൾ ബിജെപി-ജെഡിഎസ് സഖ്യം നേടും. കർണാടകയിൽ എൻഡിഎയ്ക്ക് 55% വോട്ട് ലഭിക്കുമ്പോള്‍ ഭരണകക്ഷിയായ കോൺഗ്രസിന് 42% വോട്ട് ലഭിക്കും. മറ്റുള്ളവർക്ക് മൂന്ന് ശതമാനം വോട്ട് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ആന്ധ്രാ പ്രദേശ് അഭിപ്രായ വോട്ടെടുപ്പ്
ZEE NEWS, MATRIZE എന്നിവയുടെ സർവേ പ്രകാരം, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ ആകെയുള്ള 25 സീറ്റുകളിൽ 19 സീറ്റുകളും വൈഎസ്ആർസിപിക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ടിഡിപിക്ക് 6 സീറ്റ് ലഭിക്കും. ഈ സർവേയിൽ കോൺഗ്രസിനും ബിജെപിയ്ക്കും അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല.
ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപിക്ക് 48% വോട്ട് ലഭിച്ചേക്കുമെന്ന് സർവേ പറയുന്നു. ടിഡിപിക്ക് 44% വോട്ടാണ് ലഭിച്ചത്. കോൺഗ്രസിനും ബിജെപിക്കും 2-2 ശതമാനം വോട്ടും മറ്റുള്ളവർക്ക് 4 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.
തെലങ്കാന സര്‍വേ
ZEE NEWS, MATRIZE എന്നിവയുടെ സർവേ പ്രകാരം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ ആകെയുള്ള 17 സീറ്റുകളിൽ 05 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമ്പോള്‍ കോൺഗ്രസിന് പരമാവധി 9 സീറ്റുകൾ ലഭിക്കും. അതേസമയം ബിആർഎസിനും എഐഎംഐഎമ്മിനുമായി 3 സീറ്റുകൾ ലഭിക്കും.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ബിജെപിക്ക് 23 ശതമാനം വോട്ട് ലഭിച്ചേക്കുമെന്ന് സർവേ പറയുന്നു. കോൺഗ്രസിന് 40 ശതമാനം വോട്ട് ലഭിക്കാനാണ് സാധ്യത. മറ്റുള്ളവർക്ക് 37 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്‌നാട് എന്താണ് പറയുന്നത്?
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ആകെയുള്ള 39 സീറ്റുകളിൽ ഒരു സീറ്റ് എൻഡിഎയ്ക്ക് ലഭിച്ചേക്കുമെന്ന് സർവേ പറയുന്നു. ഇന്ത്യൻ സഖ്യത്തിന് 36 സീറ്റും മറ്റുള്ളവർക്ക് രണ്ട് സീറ്റും ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. ZEE NEWS, MATRIZE എന്നിവയുടെ സർവേ പ്രകാരം, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന് തമിഴ്‌നാട്ടിൽ പരമാവധി 60% ശതമാനം വോട്ടുകൾ നേടാനാകുമെന്നും എൻഡിഎയ്ക്ക് 20 ശതമാനം വോട്ടും മറ്റുള്ളവർക്ക് 20 ശതമാനം വോട്ടും ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ഇടതുപക്ഷ കോട്ടയായ കേരളത്തിന്‍റെ അവസ്ഥ?
ഇത്തവണയും കേരളം പതിവ് തെറ്റിക്കുന്നില്ല...!! ZEE NEWS, MATRIZE എന്നിവയുടെ സർവേ പ്രകാരം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആകെയുള്ള 20 സീറ്റുകൾ ഇന്ത്യാ സഖ്യത്തിന് ലഭിക്കുമെന്ന് പറയുന്നു. സർവേ വിശ്വസിച്ചാൽ ഇവിടെ ഇത്തവണയും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ല. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ ഇന്ത്യ സഖ്യം പരമാവധി 76% വോട്ട് നേടുമെന്ന് സർവേ പറയുന്നു. എൻഡിഎയ്ക്ക് 16 ശതമാനം വോട്ടും മറ്റുള്ളവർക്ക് 8 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.
ഇത് അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ മാത്രമാണ്. ഈ അഭിപ്രായ വോട്ടെടുപ്പ് തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും സ്വാധീനിക്കാനുള്ള ശ്രമമായി കണക്കാക്കേണ്ടതില്ല........
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.