രാജസ്ഥാനിലെ ജയ്സാൽമറിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്ന് വീണു. പൈലറ്റിന് മരിച്ചതായി ഐഎഎഫ് സ്ഥിരീകരിച്ചു. രാത്രി എട്ടരയോടെയാണ് വ്യോമസേനയുടെ മിഗ് 21 വിമാനം അപകടത്തിൽപെട്ടത്. വിമാനത്തിൽ പൈലറ്റ് മാത്രമാണുണ്ടായിരുന്നത്.
ഇന്ന് വൈകുന്നേരം ഉണ്ടായ വിമാനാപകടത്തിൽ വിംഗ് കമാൻഡർ ഹർഷിത് സിൻഹയുടെ വിയോഗം അഗാധമായ ദുഃഖത്തോടെ IAF അറിയിക്കുന്നു. കുടുംബത്തോടൊപ്പം അവരുടെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും ഇന്ത്യൻ വ്യോമസേന അറിയിച്ചു.
"With deep sorrow, IAF conveys the sad demise of Wing Commander Harshit Sinha in the flying accident this evening and stands firmly with the family of the braveheart": Indian Air Force pic.twitter.com/7SUFyNdK76
— ANI (@ANI) December 24, 2021
Also Read: Ludhiana Blast : ലുധിയാന സ്ഫോടനം: ഭീകരസംഘടനകളുടെ പങ്ക് അന്വേഷിച്ച് അന്വേഷണ ഏജൻസികൾ
അതേസമയം വിമാനം അപകടത്തിൽപെട്ടത് എങ്ങനെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സംഭവം സ്ഥിരീകരിച്ച വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചു.
ജനറല്‍ ബിപിന്‍ റാവത്ത് ഉൾപ്പെടെ 14 പേര്‍ മരിച്ച MI-17V5 ഹെലികോപ്റ്റര്‍ അപകടത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ സംഭവം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...