തിരുവനന്തപുരം : ഇപ്രാവശ്യത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് നടക്കും. സമ്മാനതുകയിൽ മാറ്റിമില്ലാതെയാണ് ഓണത്തിനോട് അനുബന്ധിച്ചുള്ള ബമ്പർ ഭാഗ്യക്കുറിയുടെ വിൽപന ഇത്തവണ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം റെക്കോർഡ് തുകയായ 25 കോടി രൂപയായിരുന്നു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിരുവോണം ബമ്പറിന്റെ സമ്മാനതുകയായി പ്രഖ്യാപിച്ചത്. ഇതെ തുകയിൽ തന്നെ ഇത്തവണത്തെ ബമ്പർ നറുക്കെടുപ്പ് സംഘടിപ്പിക്കുക. മന്ത്രിമാരായ കെ.എൻ ബാലഗോപാലും ആന്റണി രാജുവും ചേർന്നാണ് തിരുവോണ ബമ്പർ ലോട്ടറി പ്രകാശനം നടത്തുക.
തിരുവോണം ബമ്പർ 2023 സമ്മാനതുക
ഒന്നാം സമ്മാനം - 25 കോടി രൂപ
സമാശ്വാസ സമ്മാനം - 5 ലക്ഷം രൂപ
രണ്ടാം സമ്മാനം - ഒരു കോടി രൂപ, 20 പേർക്ക് വീതം
മൂന്നാം സമ്മാനം - 50 ലക്ഷംരൂപ, 20 പേർക്ക് വീതം
നാലാം സമ്മാനം - ഒരു ലക്ഷം രൂപ
അഞ്ചാം സമ്മാനം - 5,000 രൂപ
ആറാം സമ്മാനം - 3,000 രൂപ
ഏഴാം സമ്മാനം - 2,000 രൂപ
എട്ടാം സമ്മാനം - 1,000 രൂപ
500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില
നേരത്തെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണെന്ന് ലോട്ടറി വകുപ്പ് ശുപാർശ ചെയ്തിരുന്നു. എന്നാൽ ധനവകുപ്പ് അത് തള്ളുകയായിരുന്നു. തുടർന്നാണ് ഇക്കുറിയും തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടിയായി തിരുമാനിച്ചിരിക്കുന്നത്. എന്നാൽ മറ്റ് സമ്മാനതുകയുടെ ഘടനയിൽ മാറ്റം വരുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം 66.5 ലക്ഷത്തോളം ലോട്ടറി ടിക്കറ്റുകളാണ് വിറ്റു പോയത്
തിരുവോണം ബമ്പർ 2022ലെ സമ്മാനതുക
ഒന്നാം സമ്മാനം - 25 കോടി രൂപ
സമാശ്വാസ സമ്മാനം - 5 ലക്ഷം രൂപ
രണ്ടാം സമ്മാനം - 5 കോടി രൂപ
മൂന്നാം സമ്മാനം - ഒരു കോടി രൂപ പത്ത് പേർക്ക് വീതം
നാലാം സമ്മാനം - ഒരു ലക്ഷം രൂപ
അഞ്ചാം സമ്മാനം - 5,000 രൂപ
ആറാം സമ്മാനം - 3,000 രൂപ
ഏഴാം സമ്മാനം - 2,000 രൂപ
എട്ടാം സമ്മാനം - 1,000 രൂപ
കഴിഞ്ഞ വർഷം തിരുവനന്തപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനൂപായിരുന്നു കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന് സമ്മാനതുകയ്ക്ക് അർഹനായത്. അനൂപ് പഴവങ്ങാടിയിൽ നിന്നുമെടുത്ത TJ 750605 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...