പനാമയിലെ കള്ളപ്പണ നിക്ഷേപകരുടെ പുതിയ ലിസ്റ്റിൽ 10 മലയാളികളും

Last Updated : May 10, 2016, 05:32 PM IST
പനാമയിലെ കള്ളപ്പണ നിക്ഷേപകരുടെ പുതിയ ലിസ്റ്റിൽ 10 മലയാളികളും

ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് പുറത്തു വിട്ട പനാമ കമ്പനിയായ മൊസാക് ഫൊന്‍സെക വഴി വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പുതിയ ലിസ്റ്റില്‍ 10 മലയാളികളുടെ പേരും. ഇന്നലെ രാത്രിയാണ് 2000 ഇന്ത്യക്കാരുടെ വിവരങ്ങളടക്കം പാനമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്. 

828 ഇന്ത്യക്കാരുടെ വിലാസമാണ് ഇപ്പോള്‍ പുറത്ത് വിട്ടത്.42 ഇടനിലക്കാരുടെ പേരുകളും പരസ്യപ്പെടുത്തിയിട്ടുണ്ട്. കേരളം എന്ന് രേഖപ്പെടുത്തിയ 10 വിലാസമാണ് ഈ കൂട്ടത്തില്‍ വന്നത്.അതില്‍ ഒന്ന് തമിഴ്‌നാട്ടിലെ കന്പാര്‍ ജില്ലയിലാണ് വരുന്നത്. മറ്റ് 9 വിലാസവും  കേരളത്തിലെ പലയിടങ്ങളില്‍ നിന്നുള്ളതാണ്.

തിരുവനന്തപുരത്ത് 2 പേരുടെ വിലാസം വന്നെങ്കിലും അത് ഒരേ വീട്ടിലെ തന്നെയാണ്. കൂടാതെ ആലപ്പുഴയിലും 2 പേരുടെ വിലാസമുണ്ട്. കൊച്ചി,കൊല്ലം,കോഴിക്കോട്,തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോ പേരുടെ വിലാസവുമുണ്ട് ലിസ്റ്റില്‍.

Trending News