പാലക്കാട് വന്‍ സ്വര്‍ണ്ണ വേട്ട!!

ടൗണ്‍ സൗത്ത് പോലീസും ജില്ലാ ക്രൈം സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച രാത്രി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്ന് ഇയാളെ സ്വര്‍ണ്ണവുമായി പിടികൂടിയത്. 

Last Updated : Aug 2, 2019, 12:41 PM IST
പാലക്കാട് വന്‍ സ്വര്‍ണ്ണ വേട്ട!!

പാലക്കാട്: രേഖകളില്ലാതെ കടത്തുകയായിരുന്ന 2.3 കിലോ സ്വര്‍ണ്ണം പാലക്കാട്‌ നിന്നും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സ്വദേശിയായ നരേഷ് എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

ടൗണ്‍ സൗത്ത് പോലീസും ജില്ലാ ക്രൈം സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച രാത്രി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്ന് ഇയാളെ സ്വര്‍ണ്ണവുമായി പിടികൂടിയത്.

സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോളാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടത്. തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് മുംബൈയിലേക്കാണ് സ്വര്‍ണ്ണം കൊണ്ടു പോവുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. 

പാലക്കാട് ഡിവൈഎസ്പി സാജു.കെ. എബ്രഹാം, നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബാബു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണ്ണക്കടത്ത് പിടികൂടിയത്.

Trending News