കെഎസ്ആർടിസിയിൽ 30% ജീവനക്കാരും പണിക്കു കൊള്ളാത്തവർ: ടോമിൻ തച്ചങ്കരി

കെഎസ്ആർടിസിയിലെ 30% ജീവനക്കാരും പണിക്കു കൊള്ളാത്തവരെന്ന് പുതുതായി ചുമതലയേറ്റ എംഡി ടോമിൻ തച്ചങ്കരി. കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ സന്ദർശിക്കാനെത്തിയ അദ്ദേഹം ജീവനക്കാരോടു സംസാരിക്കവേ ആണ് ഇപ്രകാരം പറഞ്ഞത്. 

Last Updated : Apr 26, 2018, 04:10 PM IST
കെഎസ്ആർടിസിയിൽ 30% ജീവനക്കാരും പണിക്കു കൊള്ളാത്തവർ: ടോമിൻ തച്ചങ്കരി

കണ്ണൂർ: കെഎസ്ആർടിസിയിലെ 30% ജീവനക്കാരും പണിക്കു കൊള്ളാത്തവരെന്ന് പുതുതായി ചുമതലയേറ്റ എംഡി ടോമിൻ തച്ചങ്കരി. കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ സന്ദർശിക്കാനെത്തിയ അദ്ദേഹം ജീവനക്കാരോടു സംസാരിക്കവേ ആണ് ഇപ്രകാരം പറഞ്ഞത്. 

കെഎസ്ആർടിസിയെ കരകയറ്റുകയെന്ന ദൗത്യം പൂർത്തിയാക്കുക തന്നെ ചെയ്യുമെന്നും അതിനുശേഷം അക്കാര്യം ബസ് സ്റ്റാൻഡിനു മുൻപിൽ പരസ്യമായി പൊതുയോഗം നടത്തി പ്രഖ്യാപിക്കുമെന്നും തച്ചങ്കരി പറഞ്ഞു.

താൻ ഒരു ദൗത്യം ഏറ്റെടുത്താൽ വിജയിപ്പിച്ചിരിക്കും. പക്ഷേ കൂട്ട ഭരണം അനുവദിക്കില്ല. നമ്മൾ സഹപ്രവർത്തകരും സഹോദരന്മാരുമാണ്. പക്ഷേ ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കണ്ട. കെഎസ്ആർടിസിയിൽ 30% ജീവനക്കാരും ഈ പണിക്കു കൊള്ളുന്നവരല്ല. അവർ വെറുതെ അഭ്യാസം കാണിക്കുകയാണ്. ദീർഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചു വിടുമെന്നും തച്ചങ്കരി പറഞ്ഞു.

 

Trending News