ഇറാഖില്‍ ഇന്ത്യക്കാര്‍ വധിക്കപ്പെട്ട സംഭവം മറച്ചുവച്ചത് മനുഷ്യത്വരഹിതമായ നടപടി: പിണറായി വിജയന്‍

ഇറാഖിലെ മൂസിലിയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പ് ഐഎസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിവരം മറച്ചുവച്ചത് മനുഷ്യത്വരഹിതവും ഖേദകരവുമായ നടപടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

Last Updated : Mar 21, 2018, 06:02 PM IST
ഇറാഖില്‍ ഇന്ത്യക്കാര്‍ വധിക്കപ്പെട്ട സംഭവം മറച്ചുവച്ചത് മനുഷ്യത്വരഹിതമായ നടപടി: പിണറായി വിജയന്‍

തിരുവനന്തപുരം: ഇറാഖിലെ മൂസിലിയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പ് ഐഎസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിവരം മറച്ചുവച്ചത് മനുഷ്യത്വരഹിതവും ഖേദകരവുമായ നടപടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

2014 ല്‍ ഐഎസ് മൂസില്‍ നഗരം പിടിച്ചെടുത്തപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം നഗരം വിടാനൊരുങ്ങിയ ഇന്ത്യന്‍ തൊഴിലാളികള്‍ വഴിമധ്യേ തീവ്രവാദികളുടെ പിടിയിലായിരുന്നു.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യ ബന്ധുക്കളെ അറിയിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി തന്‍റെ  ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇന്നലെയാണ് ഈ വിവരം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചത്. 
ശവക്കുഴികളില്‍ കൂട്ടമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും അവര്‍ അറിയിച്ചിരുന്നു.

 

Trending News