സ്വര്‍ണക്കടത്ത്: 4 പേര്‍ കൂടി അറസ്റ്റില്‍, ഇനി പിടിക്കെട്ടാന്‍ ഉള്ളത് 5 പേര്‍

ഇതിനിടെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോടെ വിവിധ ജ്വല്ലറികളിലും NIA റെയ്ഡ് നടത്തി. 

Last Updated : Aug 26, 2020, 11:28 PM IST
  • അറസ്റ്റിലായ കെടി സംജുവിന്റെ ഭാര്യാവീട്ടിലും സുഹൃത്തിന്റെ വീട്ടിലും അന്വേഷണം സംഘം പരിശോധന നടത്തി.
  • ഒന്നര മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ മടങ്ങി.
സ്വര്‍ണക്കടത്ത്: 4 പേര്‍ കൂടി അറസ്റ്റില്‍, ഇനി പിടിക്കെട്ടാന്‍ ഉള്ളത് 5 പേര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍. സിവി ജിഫ്സല്‍, പി അബൂബക്കര്‍, മുഹമ്മദ്‌ അബു ഷമീം, അബ്ദുല്‍ ഹമീദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസിലെ ആകെ പ്രതികളായ 25 പേരില്‍ അഞ്ച് പേര്‍ കൂടിയാണ് ഇനി അറസ്റ്റിലാകാനുള്ളത്. 

''അദാനി യോടും സ്വപ്ന യോടും കുചേലനോടും മുഖ്യമന്ത്രിക്ക് സമദൂരം''

ഇതിനിടെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോടെ വിവിധ ജ്വല്ലറികളിലും NIA റെയ്ഡ് നടത്തി. എന്നാല്‍, നിര്‍ണ്ണായക വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായില്ല. അറസ്റ്റിലായ കെടി സംജുവിന്റെ ഭാര്യാവീട്ടിലും സുഹൃത്തിന്റെ വീട്ടിലും അന്വേഷണം സംഘം പരിശോധന നടത്തി.

'അവിശ്വാസ പ്രമേയത്തിൽ നിന്ന് 'സ്വപ്ന' രക്ഷിച്ചു'

ഭാര്യാപിതാവിന്റെ ജ്വല്ലറികളിലൂടെ സംജു സ്വര്‍ണം വിറ്റഴിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരോശോധന. ഒന്നര മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ മടങ്ങി.

Trending News