കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലി(Farm Bill)നെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശവും തേടിയിട്ടുണ്ട്.
ALSO READ | ഫാം സെക്ടര്‍ ബില്‍ പ്രതിഷേധം; കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു
ബില്ലില്‍ ഭരണഘടനാ പ്രശ്നങ്ങളുണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കാര്‍ഷിക ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം തുടരുന്നതിനിടെയാണ് കേരളം (Kerala) നിയമ യുദ്ധത്തിനൊരുങ്ങുന്നത്. കര്‍ഷകരെ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാനത്തിന് എന്ത് തുടര്‍ നടപടി സ്വീകരിക്കാനാകുമെന്ന കാര്യത്തില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോടാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
ALSO READ | രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചു; കരീം, രാഗേഷ് ഉള്‍പ്പടെ 8 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍
ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള കൃഷിയില്‍ നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഇതിന് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി ആക്ട് കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയ കാര്‍ഷിക ബില്ലുകളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനാകും.